മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയ...
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരുടെ സംഖ്യ 50 ആണെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പറഞ്ഞു.
പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. സംഗീത പരിപാടി അവസാനിച്ച് കാണികള്‍ പുറത്തേക്കിറങ്ങവെയായിരുന്നു സ്ഫോടനം. രണ്ടു തവണ സ്ഫോടനം കേട്ടു.
21,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് മാഞ്ചസ്റ്ററിലേത്. സുരക്ഷാസേന സ്ഥലം നിയന്ത്രണത്തിലാക്കി പരിശോധന തുടരുകയാണ്. ഇരുമ്പുചീളുകള്‍ നിറച്ച സ്ഫോടക വസ്തുവാണ് പൊട്ടിച്ചിരിക്കുന്നത്.
നടന്നത് ഭീകരാക്രമണം തന്നെയാണെന്നും ആ നിലയ്ക്കാണ് അന്വേഷണം നടത്തുന്നതെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് മേധാവി പറഞ്ഞു.
ഭീകരാക്രമണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന് അടച്ചു. 2005 ല്‍ ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ 52 പേര് കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തെരേസ മേ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി മന്ത്രിസഭയുടെ അടിയന്തര യോഗം വളിച്ചു.
സ്ഫോടനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. ആക്രമണത്തിന് ഇരയായി ജീവന് നഷ്ടപ്പെട്ടവരുടെ ഉറ്റവരുടെ വേദനയില്‍ പങ്കുചേരുന്നവെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.
ലോക നേതാക്കളെല്ലാം ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Nineteen people have been killed and more than 50 injured in a suspected terror attack at Manchester Arena. The blast happened at 22:35 BST on Monday following a pop concert by the US singer Ariana Grande.
Home Secretary Amber Rudd said it was "a barbaric attack, deliberately targeting some of the most vulnerable in our society". Relatives are using social media to hunt for missing loved ones, including children, caught up in the incident.

COMMENTS