BREAKING NEWS
Search

യുവസൈനികനെ തട്ടിക്കൊണ്ടുപോയി വധിച്ച ഭീകരരെ സൈന്യം തിരിച്ചറിഞ്ഞു


ശ്രീനഗര്‍: കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍, യുവസൈനിക ഓഫീസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരരെ തിരിച്ചറിഞ്ഞതായി സൈന്യം. ലഷ്‌കറെ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളില്‍പ്പെട്ട ആറുപേരാണ് സൈനികന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഇവരെ പിടികൂടാനായി വ്യാപക തിരച്ചില്‍ നടക്കുന്നതായി സൈന്യം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കവെ ലഫ്റ്റനന്റ് കേണല്‍ ഉമര്‍ ഫയാസിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഫയാസിനെ തോക്കുചൂണ്ടി പുറത്തേക്കു കൊണ്ടുപോയ സംഘം പൊലീസിനെ വിവരം അറിയിക്കരുതെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൂനെ ഡിഫന്‍സ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫയാസ് കഴിഞ്ഞ ഡിസംബറിലാണ് കരസേനയില്‍ പ്രവേശിച്ചത്. ജമ്മുവിലെ അഖ്‌നൂര്‍ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഫയാസിന്റെ നെഞ്ചിലും വയറ്റിലും വെടിയേറ്റിരുന്നു. ശരീരത്തിലാകമാനം മുറിവുകളും ഏറ്റിട്ടുണ്ടായിരുന്നു. പൊലീസുകാരെ ആക്രമിച്ച് തട്ടിയെടുത്ത ആയുധങ്ങളാണ് ഫയാസിനെ വധിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചതായി സംശയിക്കുന്നു. Summary: Lieutenant Ummer Fayaz, the young army officer found dead in Kashmir yesterday after he was kidnapped from a family wedding, was killed by a module of the terror group Hizbul Mujahideen, a senior police officer said.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “യുവസൈനികനെ തട്ടിക്കൊണ്ടുപോയി വധിച്ച ഭീകരരെ സൈന്യം തിരിച്ചറിഞ്ഞു