തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സായുധസേനാ പ്രത്യേകാവകാശ നിയമം (അഫ്സ്പ) ഏര്‍പ്പെടുത്തണമെന്ന ബിജെപി സംസ...
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സായുധസേനാ പ്രത്യേകാവകാശ നിയമം (അഫ്സ്പ) ഏര്‍പ്പെടുത്തണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ആവശ്യത്തെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്.
അഫ്സ്പ കൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ല. കുമ്മനത്തിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
അഫ്സ്പ നടപ്പിലാക്കിയ മണിപ്പൂരില്‍ 1528 ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. 12 വയസ്സുള്ള കുട്ടി മുതല്‍ 72 വയസ്സുള്ള വൃദ്ധ വരെ വെടിയേറ്റു മരിക്കുന്ന അവസ്ഥയാണ്.
മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ജനാധിപത്യ സമൂഹത്തിന് ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ജനാധിപത്യ കക്ഷിക്ക് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ എങ്ങനെ സാധിക്കുന്നു എന്ന് മുഖ്യമന്ത്രി ചോദിച്ചു.
കണ്ണൂരില്‍ ജാഗ്രതപാലിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

COMMENTS