തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ...
തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരിച്ചടിക്കുന്നു.
പശുക്കുട്ടിയെ ചുംബിക്കുന്ന ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ കന്നുകാലികളെ കശാപ്പു ചെയ്തുകൊണ്ട് അരങ്ങേറുന്ന പ്രതിഷേധങ്ങളെ സുരേന്ദ്രന് അപലപിക്കുന്നു.
അംഗീകൃത ഇറച്ചിക്കടകളില്‍ നിന്നു വാങ്ങുന്ന ഇറച്ചിയല്ല ബീഫ് മേളകളില്‍ വിതരണം ചെയ്യുന്നത്. പലയിടത്തും പൊതുസ്ഥലങ്ങളില്‍ നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നത്.
കാര്യങ്ങള്‍ ജനങ്ങളില്‍ ഭീതിയും അരോചകവും ഉളവാക്കുന്നരീതിയിലാണ് നടത്തുന്നത്. പല പരിപാടികളും പ്രകോപനമുണ്ടാക്കുന്നതാണ്. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുകയാണ്. എന്നിങ്ങനെ പോകുന്നു ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കുറിപ്പിനൊപ്പം ചേര്‍ത്തിരുന്ന ഫോട്ടോയാണ് ശരിക്കും പുലിവാലു പിടിപ്പിച്ചത്. കന്നുകാലികളെ കേരളത്തില്‍ കൊല്ലുന്നതിന്റെ ചിത്രമെന്നു പറഞ്ഞ് നല്‍കിയത് തെറ്റായ ചിത്രം.
ചിത്രത്തിന്റെ വാസ്തവം തിരഞ്ഞുപോയ സോഷ്യല്‍ മീഡിയ ചെന്നെത്തിയത് ഉത്തരേന്ത്യയിലെ മൃഗബലിയിലാണ്. ധരംപാല്‍ ക്ഷേത്രത്തിലെ മൃഗബലിയുടെ ചിത്രമാണ് കേരളത്തിലെ ഗോവധമെന്ന് തെറ്റിദ്ധാരണയുണ്ടാക്കുന്നരീതിയില് പോസ്റ്റ് ചെയ്തത്.
നിരവധി പേര് ചിത്രത്തിന്റെ യഥാര്‍ത്ഥ ലിങ്ക് പോസ്റ്റ് ചെയ്തതോടെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ ആളുകള്‍ പൊങ്കാലയിട്ടു തുടങ്ങി.
മാത്രമല്ല, ഫേസ്ബുക്കും സുരേന്ദ്രന് എട്ടിന്റെ പണികൊടുത്തു. ചിത്രം ഫേസ്ബുക്ക് മറച്ചു. ചിത്രം ഇപ്പോള്‍ കാണാത്ത രീതിയിലാണ് ഫേസ്ബുക്കിലുള്ളത്. ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നത്.
കന്നുകാലികള്‍ക്കു വേണ്ടി വാദിച്ചയാള്‍ പോസ്റ്റ് ചെയ്ത ചിത്രം ക്രൂരമായ മൃഗബലിയുടേതായിപ്പോയെന്നതാണ് വൈരുദ്ധ്യം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമുമായും കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ത്തിരുന്നു.
BJP, India, Kerala, Politics, Beef

COMMENTS