ആലപ്പുഴ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സിഐജിയുടെ വിമര്‍ശനം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍...
ആലപ്പുഴ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സിഐജിയുടെ വിമര്‍ശനം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു സിഐജി റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ ഒപ്പുവച്ചത്.
മുന്‍ സര്‍ക്കാര്‍ വരുത്തിവച്ച ബാധ്യത നിലവിലെ എല്‍ഡിഎഫ് സര്‍ക്കാറിനുമേല്‍ അടിച്ചേല്പ്പിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിനും എല്‍ഡിഎഫിനും വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ടു പോകല്‍ മാത്രമാണ് ഇനി സര്‍ക്കാറിനു മുന്നിലുള്ള മാര്‍ഗ്ഗമെന്നും നിയമപരമായി സര്‍ക്കാരിന് അതിനുള്ള ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയെ വിമര്‍ശിച്ച് സിഐജി റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

COMMENTS