സ്വന്തം ലേഖകന്‍ കൊച്ചി : മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായകനും പുതു തലമുറയിലെ നായകനടനും തമ്മില്‍ സിനിമാ സെറ്റില്‍ ഏറ്റുമുട്ടി. ജയറാം നായ...
സ്വന്തം ലേഖകന്‍
കൊച്ചി : മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായകനും പുതു തലമുറയിലെ നായകനടനും തമ്മില്‍ സിനിമാ സെറ്റില്‍ ഏറ്റുമുട്ടി. ജയറാം നായകനായുള്ള സിനിമയുടെ സെറ്റിലായിരുന്നു കൈയാങ്കളിയോളമെത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവസമയത്ത് ജയറാം സെറ്റിലില്ലായിരുന്നു.
മലയാളത്തിലെ ഒരു വിഖ്യാത സംവിധായകന്റെ സെറ്റായിരുന്നു രംഗം. സിനിമയുടെ സ്റ്റണ്ട് രംഗങ്ങളുടെ ഒരുക്കം നടക്കവേയാണ് ആര്‍മി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് സെറ്റിലെത്തിയത്. സിനിമയുടെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കാണുക എന്ന ലക്ഷ്യത്തോടെയാണ് സംവിധായകന് എത്തിയത്. മാത്രമല്ല, ജയറാം ചിത്രത്തിന്റെ സംവിധായകനുമായി ഇദ്ദേഹം നല്ല അടുപ്പത്തിലുമാണ്.
ഈ സമയത്താണ് പുതുമുഖ നായകനടന് എത്തിയത്. മറുനാടുകളില്‍ ചിത്രീകരിച്ചിട്ടുള്ള മലയാള സനിമകളിലൂടെ പൃഥ്വിരാജിനും മറ്റും ഒരു ബദല്‍ പോലെ എത്തിയയാളാണ് നടന്.
യുവനടന് തനിക്കെതിരെ പല സ്ഥലങ്ങളിലും അപവാദങ്ങള്‍ പറഞ്ഞുനടക്കുന്നതായി സൈനിക ചിത്രങ്ങളുടെ സംവിധായകന് പരാതിയുണ്ടായിരുന്നു. സെറ്റിലേക്കു വന്ന യുവനടനോട് താന്‍ എന്തിനാണ് എനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നതെന്ന് സംവിധായകന് ചോദിച്ചു. ഇതു യുവനടന് ക്ഷീണമായി. താന്‍ ആര്‍ക്കെതിരെയും ഒരു അപവാദവും പറയാറില്ലെന്നും തന്നെ അത്തരത്തില്‍ കാണരുതെന്നും അല്പം രോഷത്തോടെ യുവനടന് പറഞ്ഞു.
സംസാരത്തിന്റെ ടോണ്‍ പതുക്കെ മാറുകയും ഇരുവരും തമ്മില്‍ വാക്കേറ്റത്തിലെത്തുകയും ചെയ്തു. ഇതിനിടെ നടന് സംവിധായകനും നേര്‍ക്ക് കൈചൂണ്ടി. ഇതോടെ, രോഷം പൂണ്ട സംവിധായകന് കൈ തട്ടിമാറ്റി. അടുത്തത് അടി വീഴുന്ന ഘട്ടമാണെന്നു തിരിച്ചറിഞ്ഞ് സെറ്റിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ചുമാറ്റി.
പിടിച്ചുമാറ്റാന്‍ ആളു കൂടിയതോടെ ഇരുവരും പരസ്പരം വെല്ലുവിളി ഉയര്‍ത്തി. ഒടുവില്‍ തന്റെ സെറ്റില്‍ അലമ്പുണ്ടാക്കിയതിന് നടനെ വിഖ്യാത സംവിധായകന് ശാസിക്കുകയും ചെയ്തു.
ഇതിനിടെ താരസംഘടനയില്‍ ഉള്‍പ്പെടെ പരാതി കൊടുക്കാന്‍ മിലിട്ടറി ചിത്ര സംവിധായകന് തീരുമാനിച്ചു. പിന്നീട് സുഹൃത്തുക്കള്‍ ഇടപെട്ട് അദ്ദേഹത്തെ ശാന്തനാക്കി പ്രശ്നങ്ങള്‍ ഒഴിവാക്കുകയായിരുന്നു. സിനിമയില്‍ നിന്നു കെട്ടുകെട്ടിക്കുമെന്ന് രണ്ടുപേരും പരസ്പരം വെല്ലുവിളിച്ചിട്ടുമുണ്ട്.

COMMENTS