കൊച്ചി: പുതിയ അധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നേരത്തേയാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി നല്‍കിക്കൊണ്ട്, സിബിഎസ്...
കൊച്ചി: പുതിയ അധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നേരത്തേയാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി നല്‍കിക്കൊണ്ട്, സിബിഎസ്ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അപേക്ഷ നല്കാന് ഹൈക്കോടതി നിര്‍ദ്ദേശം.
പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിര്‍ദ്ദേശം. കുട്ടികളുടെ കാര്യത്തില്‍ പിടിവാശി കാണിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഇതോടെ സിബിഎസ്സിക്കാര്ക്കും പ്രവേശനം സാദ്ധ്യമാകും.
എസ്എസ്എല്‍സി പരീക്ഷാഫലം മേയ് അഞ്ചിന് പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് എട്ടു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. പ്രവേശനം വേഗം പൂര്‍ത്തിയാക്കി ജൂണ്‍ 14ന് ക്ലാസ് തുടങ്ങാനായിരുന്നു കേരള സര്‍ക്കാര്‍ നീക്കം.
സിബിഎസ്സി ഫലം വരുന്നതുവരെ കാത്തു നില്ക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് വിമര്‍ശനത്തിനിടയാക്കിയിരുന്നു. സിബിഎസ്സി, ഐസിഎസ്സി സിലബസുകളിലെ വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ ആദ്യവാരമാണ് പുറത്തുവരുന്നത്.
ഇക്കാരണത്താല്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസമന്ത്രിക്ക് കത്ത് കൊടുത്തിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.
മുന്‍ അധ്യയന വര്‍ഷം ജൂണ്‍ നാലുവരെ അപേക്ഷ സ്വീകരിക്കുകയും ജൂണ്‍ 30ന് ക്ലാസ് ആരംഭിക്കുകയുമായിരുന്നു.
ഇതേസമയം, മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികള്‍ അഞ്ച് മാസം വരെ വെറുതെയിരിക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് ക്ലാസുകള്‍ നേരത്തേയാക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലെ 2,011 സ്കൂളുകളിലായി 4,18,706 സീറ്റുകളിലാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശനം അനുവദിക്കുന്നത്. 4,98,350 കുട്ടികളാണ് കഴിഞ്ഞവര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ചത്. ഇതില്‍ 37,274 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്തിരുന്നു. ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇത്തവണ പ്രവേശനം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
ഇതേസമയം, സിബിഎസ്ഇ 12ാം ക്ലാസില്‍ മോഡറേഷന് നല്‍കാനുള്ള ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് സിബിഎസ്ഇ തീരുമാനിക്കുകയും ഹൈക്കോടതി വിധി ഈ വര്‍ഷം നപ്പാക്കുകയും ചെയ്യുമെന്നതിനാല്‍ പരീക്ഷാ ഫലം ഉടന്‍ പുറത്തുവരുമെന്ന് അറിയുന്നു.
മോഡറേഷന് റദ്ദാക്കാനുള്ള സിബിഎസ്ഇ തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നതെന്ന കാരണത്താല്‍ ഇക്കൊല്ലം നടപ്പിലാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടയുകയായിരുന്നു.

COMMENTS