Search

അമേരിക്കന്‍ പടയൊരുക്കം തകൃതി, ഉത്തര കൊറിയയും തയ്യാറെടുപ്പില്‍ തന്നെ, യുദ്ധം ആസന്നം, ലോകം ഭീതിയില്‍

എം രാഖി

വാഷിംഗ്ടണ്‍: കൊറിയന്‍ മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കു വഴുതിവീഴുമെന്ന ആശങ്ക ശക്തമായിരിക്കെ, എന്തിനും തയ്യാറായി നില്‍ക്കാന്‍ ദക്ഷിണ കൊറിയന്‍ മേഖലയിലുള്ള തങ്ങളുടെ 37,500 സൈനികര്‍ക്ക് പെന്റഗണ്‍ നിര്‍ദ്ദേശം കൊടുത്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ യുദ്ധത്തിന് അമേരിക്കന്‍ ആയുധവ്യാപാരികളുടെ കടുത്ത സമ്മര്‍ദ്ദമുണ്ടു. തിരഞ്ഞെടുപ്പു വേളയില്‍ ജയസാദ്ധ്യത തീരെയില്ലായിരുന്ന ട്രംപിനു വേണ്ടി തങ്ങള്‍ വാരിവിതറിയ കോടികള്‍ തിരിച്ചുപിടിച്ചേ തീരൂ എന്ന വാശിയിലാണ് ആയുധക്കമ്പനികള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് യുദ്ധം അനിവാര്യവുമാണ്.

സിറിയന്‍ മേഖലയില്‍ യുദ്ധം ചെയ്താല്‍ ഇപ്പോള്‍ അമേരിക്കന്‍ ആയുധ വ്യാപാരികള്‍ക്കു കാര്യമായ നേട്ടമുണ്ടാകില്ല. സിറിയയിലെ എണ്ണയില്‍ കണ്ണുവച്ചു വേണമെങ്കില്‍ യുദ്ധം ചെയ്യാമെന്നു മാത്രം. ഇതേസമയം, ഉത്തര കൊറിയയുമായി ഏറ്റുമുട്ടിയാല്‍ ദക്ഷിണ കൊറിയയില്‍ നിന്നു കണക്കുപറഞ്ഞ് അതിനു പണം വാങ്ങാം. ഒപ്പം പുതിയ ആയുധങ്ങള്‍ അവരെക്കൊണ്ടു വാങ്ങിക്കൂട്ടിക്കുകയുമാവാം. ഈ ഉന്നം വച്ചാണ് യുദ്ധത്തിന് ആയുധ വ്യാപാരികള്‍ നിര്‍ബന്ധിക്കുന്നത്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോഴ്‌സസ് കൊറിയ (യുഎസ്എഫ്‌കെ) എന്ന പേരില്‍ കര, നാവിക, വ്യോമ സേനകളിലായി 37,500 പട്ടാളക്കാരെയാണ് ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്കായി അമേരിക്ക വിന്യസിച്ചിട്ടുള്ളത്. 1957ലെ കൊറിയന്‍ യുദ്ധത്തിനു ശേഷമാണ് ഇവരെ ഇവിടെ വിന്യസിച്ചത്. ഉത്തര കൊറിയന്‍ ആക്രമണമുണ്ടായാല്‍ ദക്ഷിണ കൊറിയയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഈ സേന. കരസേനയിലെ ജനറല്‍ വിന്‍സന്റ് ബ്രൂക്‌സിനാണ് ഇപ്പോള്‍ സേനയുടെ പൂര്‍ണ ചുമതല. ഇറാക്ക് യുദ്ധത്തിലെ വിജയങ്ങളുടെയും പരിചയത്തിന്റെയും പേരിലാണ് ബ്രൂക്‌സിനെ ഇവിടെ നിയമിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിലും കൊസോവോ യുദ്ധത്തിലും ഇദ്ദേഹം സുപ്രധാന പദവികളിലുണ്ടായിരുന്നു.

മൈക്രോനേഷ്യയിലെ ഗുവാം ദ്വീപിലെ അമേരിക്കിന്‍ താവളത്തിലും പടക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണിലും ഉത്തര കൊറിയയെ ലക്ഷ്യമിട്ട് യുദ്ധ വിമാനങ്ങള്‍ ഇതിനകം തന്നെ സജ്ജമായിട്ടുണ്ട്.
. പെന്റഗണില്‍ നിന്ന് ഉത്തരവ് വന്നാലുടന്‍ ഉത്തര കൊറിയയ്ക്കു മേല്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ഇവ തയ്യാറായിട്ടുണ്ട്.. കാള്‍ വിന്‍സണ്‍ ഇതിനകം തന്നെ കൊറിയന്‍ തീരത്ത് എത്തിയിട്ടുണ്ട്. ഇതു കൂടാതെ നിരവധി അന്തര്‍വാഹിനികളും ഈ മേഖലയില്‍ എത്തിയിട്ടുണ്ട്.
ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമേരിക്ക മേഖലയില്‍ സ്ഥിരമായി വിന്യസിച്ചിട്ടുള്ള സൈനിക സന്നാഹങ്ങള്‍

* 140 എം1എ1 ടാങ്കുകള്‍
* 170 ബ്രാഡ്‌ലി കവചിത വാഹനങ്ങള്‍
* 150 എംഎം സെല്‍ഫ് പ്രൊപ്പല്‍ഡ് പീരങ്കികള്‍ 30 എണ്ണം
* 30 മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകള്‍
* ഭൂതല-വ്യോമ മിസൈലുകളും ഭൂതല-ഭൂതല മിസൈലുകളും എത്രയെന്നു വ്യക്തമായ കണക്കില്ല
* എഎച്ച് 64 ഹെലികോപ്ടറുകള്‍ 70 എണ്ണം
* വിവിധ ഇനങ്ങളിലെ 100 പോര്‍ വിമാനങ്ങള്‍
പക്ഷേ, പത്തു ലക്ഷം കാലാള്‍ സൈനികളും 600,000 റിസര്‍വ് സൈനികരുമുള്ള ഉത്തര കൊറിയയെ വില കുറച്ചു കാണരുതെന്ന് അമേരിക്കന്‍ സൈനിക നേതൃത്വത്തിന് അവരുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.

ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്നും ആണവ യുദ്ധമെങ്കില്‍ അതിനും റെഡിയെന്നുമാണ് ഉത്തരകൊറിയന്‍ ഭരണ നിരയിലെ രണ്ടാമനായ ചോ റിയോംഗ് ഹെയ് വെല്ലുവിളിച്ചിരിക്കുന്നത്. ഇതോടെയാണ് യുദ്ധഭീതി വര്‍ദ്ധിച്ചിരിക്കുന്നത്.


ഉത്തര കൊറിയന്‍ വനിതാ സൈനികര്‍ പരേഡില്‍
ഉത്തരകൊറിയന്‍ രാഷ്ട്രപിതാവ് കിം ഇ ല്‍ സുംഗിന്റെ 105ാം ജന്മദിനമായ ഇന്ന് നടന്ന സൈനിക പരേഡില്‍ ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലും ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ശേഷി വ്യക്തമല്ല. പക്ഷേ, തങ്ങള്‍ ആയുധ ബലത്തില്‍ ഒട്ടും പിന്നിലല്ലെന്ന് അമേരിക്കയെയും ദക്ഷിണ കൊറിയയെയും ബോധ്യപ്പെടുത്തുകയായിരുന്നു അവര്‍ ഈ നീക്കത്തിലൂടെ.

ഉത്തരകൊറിയ മൂന്ന് അണുബോംബ് പരീക്ഷണങ്ങളും ഒരു ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും ഇതുവരെ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇറാക്കിനെയും അഫ്ഗാനിസ്ഥാനെയും സിറിയയെയും ആക്രമിക്കുന്ന ലാഘവത്തോടെ ഉത്തര കൊറിയയോടു കളിക്കാനാവില്ലെന്ന് ട്രംപിനറിയാം.

അഞ്ചു തവണ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ജപ്പാനും ദക്ഷിണകൊറിയയും അവരുടെ മിസൈല്‍ പരിധിയില്‍ വരും. അമേരിക്കിന്‍ നഗരമായ ലോസാഞ്ചലസില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇന്നു ഭൂഖണ്ഡാന്തര മിസൈല്‍ അവര്‍ പരീക്ഷിച്ചിരിക്കുന്നത്. 9,551 കിലോ മീറ്ററാണ് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ് യാങില്‍ നിന്ന് ലോസാഞ്ചലസിലേക്കുള്ള വ്യോമ ദൂരം.

ആറാമത്തെ മിസൈല്‍ പരീക്ഷണം നടത്താന്‍ അവര്‍ തയ്യാറെടുക്കുന്നുവെന്നാണ് വ്യക്തമായ സൂചന. അങ്ങനെ നടന്നാല്‍ ആക്രമിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇക്കാര്യം ഉത്തര കൊറിയയുടെ മിത്രമായ ചൈനയേയും അമേരിക്ക അറിയിച്ചിട്ടുണ്ട്.

There can be no winners in a war between the U.S. and North Korea over Pyongyang's nuclear weapons and missile programs, Chinese Foreign Minister Wang Yi said, while pledging support for dialogue between the sides. Wang's comments Friday mark the latest attempt to cool tensions by North Korea's most important ally and key provider of food and fuel aid. Any fighting on the Korean Peninsula is likely to draw in China, which has repeatedly expressed concerns about a wave of refugees and the possible presence of U.S. and South Korean troops on its border. China also has grown increasingly frustrated with the refusal of Kim Jong Un's regime to heed its admonitions, and in February cut off imports of North Korean coal that provide Pyongyang with a crucial source of foreign currency.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമേരിക്കന്‍ പടയൊരുക്കം തകൃതി, ഉത്തര കൊറിയയും തയ്യാറെടുപ്പില്‍ തന്നെ, യുദ്ധം ആസന്നം, ലോകം ഭീതിയില്‍