Search

ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

അഭിനന്ദ് Abhinand

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സിബിഐ നല്കിയ ഹര്‍ജിയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരിക്കെ, അയോധ്യ കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിലൂടെ പൊലിയുന്നത് എല്‍ കെ അദ്വാനിയുടെ രാഷ്ട്രപതി മോഹവും മുരളീ മനോഹര്‍ ജോഷിയുടെ ഉപരാഷ്ട്രപതി സ്വപ്‌നവും.

പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതിക്കസേരയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇങ്ങനെയൊരു വിധി വന്നതിലൂടെ അദ്വാനിയെ ഇനി രാഷ്ട്രത്തിന്റെ പ്രഥമപുരുഷന്റെ സ്ഥാനത്തേയക്കു പരിഗണിക്കാനാവില്ല. പ്രണബ് മാറുമ്പോള്‍ അദ്വാനിയെ ആ സ്ഥാനത്തേയ്ക്കു കൊണ്ടുവരണമെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍, അദ്വാനി രാഷ്ട്രപതിയാവുന്നതിനോട് മോഡിക്ക് തീരെ താത്പര്യമില്ല. പാര്‍ട്ടിയില്‍ തന്റെ പ്രധാന എതിരാളിയായ അദ്വാനി രാഷ്ട്രത്തിന്റെ സിഇഒ ആയാല്‍ സുപ്രധാന തീരുമാനങ്ങള്‍ പലതും വരുമ്പോള്‍ തന്നെ അദ്വാനി വലയ്ക്കുക്കുമെന്ന് മോഡി ഭയക്കുന്നു. താനുമായി നല്ല രസതന്ത്രം പുലര്‍ത്തുന്ന പ്രണബ് മുഖര്‍ജിയെ ഒരുവട്ടം കൂടി തുടരാന്‍ അനുവദിക്കുന്നതിനാണ് മോഡിക്കു താത്പര്യമേറെ. പ്രണബ് കോണ്‍ഗ്രസുകാരനാണെന്നതു മാത്രമാണ് ഇതിനു മുന്നിലെ തടസ്സം.

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍. കെ.അദ്വാനി വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. വിചാരണ നേരിടുന്ന ഒരാളെ ധാര്‍മികമായി രാഷ്ട്രപതിക്കസേരയിലേക്കു പരിഗണിക്കാനാവില്ല. ഈ കേസിലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ള 13 പേര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. ഇതോടെ ഉമാഭാരതിയുടെ കേന്ദ്രമന്ത്രിപദവും അനിശ്ചിതത്വത്തിലായി. താന്‍ രാജിവയ്ക്കില്ലെന്നും അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ഉമാഭാരതി പറഞ്ഞത്.

ഗൂഢാലോചനക്കേസിന്റെയും ആക്രമണ കേസിന്റെയും വിചാരണ ഒരു കോടതിയില്‍ നടത്താനും ഉത്തരവായി. തുടര്‍നടപടികള്‍ ലകനൗ കോടതിയില്‍ നടക്കും. ജഡ്ജിയെ സ്ഥലം മാറ്റരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. എല്ലാ ദിവസവും വിചാരണ നടത്തണം. കേസ് ഒരു ദിവസം പോലും മാറ്റി വയ്ക്കരുതെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗവര്‍ണറായ കല്യാണ്‍ സിംഗിനെ തത്കാലം വിചാരണ ചെയ്യില്ല. നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറായിരിക്കുന്ന കല്യാണ്‍ സിംഗിനെ സ്ഥാനം ഒഴിയുന്നതുവരെയാണ് ഒഴിവാക്കിയിരിക്കുന്നത്.
എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിംഗ് തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സാങ്കേതിക കാരണം പറഞ്ഞ് ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കേസിലെ വിചാരണ വൈകുന്നതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സിബിഐ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റായ്ബറേലി കോടതി 57 സാക്ഷികളെ വിസ്തരിക്കുകയും 100ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു. ലക്‌നൗ കോടതിയാകട്ടെ 195 സാക്ഷികളെ വിസ്തരിക്കുകയും 300ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങളായി ഫയലില്‍ ഉറങ്ങിയിരുന്ന ഈ കേസ് പൊടുന്നനെ പൊന്തിവന്നതിനു പിന്നില്‍ ബിജെപി നേതൃത്വത്തിലെ തന്നെ ചിലരാണെന്ന് അദ്വാനി ക്യാമ്പ് കരുതുന്നു. ഇതിനു പിന്നില്‍ അദ്വാനിയെ എന്നെന്നേയ്ക്കുമായി ഒതുക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നുവെന്ന് ഏതാണ്ട് വ്യക്തമാണ്.

മോഡിക്കാകട്ടെ, തങ്ങളുടെ ഏറ്റവും തലമുതിര്‍ന്ന നേതാവിനെ രക്ഷിക്കാന്‍ പോലും സിബിഐയെ ആയുധമാക്കിയില്ലെന്നും ഏജന്‍സിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെട്ടില്ലെന്നും വീമ്പു പറയാനും ഒരവസരം കൈവന്നിരിക്കുകയാണ്.

Veteran BJP leaders LK Advani and Murli Manohar Joshi met this evening, hours after the Supreme Court ruled that they will be tried on conspiracy charges for their alleged role in the demolition of the Babri Masjid mosque in 1992 in Ayodhya. Along with them, Union Minster Uma Bharti and other party seniors like Vinay Katiyar now also face more serious charges. So far, the BJP leaders were being tried for making incendiary speeches that instigated the mob that brought down the 16-th century mosque.Sources have said that BJP chief Amit Shah has assured Mr Advani that the party stands behind him.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും