സ്വന്തം ലേഖകന്‍/www.vyganews.com തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ആര്. എസ്. പി. പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല...
സ്വന്തം ലേഖകന്‍/www.vyganews.com
തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ആര്. എസ്. പി. പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്.എസ്.പിയുടെ നിലപാട് സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാകരുതെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുപക്ഷ മുന്നണി വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോടിയേരിയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആര്. എസ്. പി മുന്നണി വിട്ടത്. എന്‍. കെ. പ്രേമചന്ദ്രന് കൊല്ലത്ത് എം. എ. ബേബിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ആര്. എസ്. പി മുന്നണിവിട്ടതാണ് പരാജയത്തിനു കാരണമെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ആര്. എസ്. പിയുടെ സ്വാധീനം മാത്രമല്ല പരാജയത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ആര്. എസ് . പി മുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് ഇതിനുദാഹരണമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ എ. രാജേന്ദ്രനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പീതാംബരക്കുറുപ്പ് പരാജയപ്പെടുത്തിയിരുന്നു.
ആര്. എസ്. പിയോട് നീതികേടാണ് കാട്ടിയതെന്ന അഭിപ്രായമുള്ള ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവമാണ് ആര്.സ്.പി മുന്നണി വിടുന്നതിനു കാരണമെന്നവര്‍ വിശ്വസിക്കുന്നു.
എന്തായാലും കോടിയേരിയുടെ പ്രസ്താവന ആര്. എസ്. പിയെ മുന്നണിയിലേക്കു തിരികെ കൊണ്ടുവരാനാണെന്നു ചിന്തിക്കുന്നവരാണ് അധികവും.
എന്നാല്‍, ഇടതുപാളയത്തില്‍ ചേക്കേറുക ആര്. എസ്. പിക്ക് എളുപ്പമാവില്ല. വീണ്ടും തിരികെയെത്തിയാല്‍ ജനങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടിയുടെ അന്തസ്സ് നഷ്ടപ്പെടുമെന്ന ഭയവും ഉണ്ടാവും.
ആര്. എസ്. പി ഇടതുപക്ഷ പാര്‍ട്ടിയാണ്. രാഷ്ട്രീയ സദാചാര വിരുദ്ധമായതിനാല്‍ ഇടതുമുന്നണിയിലേക്കു തിരികെ പോകില്ലെന്നാണ് ആര്. എസ്. പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

COMMENTS