ശബരിമല: ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കോട്ടയം സ്വദേശി എസ്ഇ ശങ്കരന് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ഇഎസ് ഉണ്ണികൃഷ്ണനെ ...
ശബരിമല: ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കോട്ടയം സ്വദേശി എസ്ഇ ശങ്കരന് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ഇഎസ് ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു.
സാപാനത്ത് ഇന്നു രാവിലെ നടന്ന നറുക്കെടുപ്പില്‍ പന്തളം രാജകുടുംബത്തിലെ ഇളമുറക്കാരാണ് നറുക്കെടുത്തത്.
നവംബര്‍ 16ന് നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാകും ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നടകള്‍ തുറക്കുക. ഒരു വര്‍ഷമാണ് പുറപ്പെടാ മേല്‍ശാന്തിമാരുടെയും സേവന കാലം.
ശങ്കരന് നമ്പൂതിരി കോട്ടയം തിരുവഞ്ചൂര്‍ അയര്‍ക്കുന്നം കാരക്കാട് ഇല്ലത്തെ അംഗമാണ്. ബംഗളൂരു ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
മാളികപ്പുറം മേല്‍ശാന്തിയായി ഇഎസ് ഉണ്ണികൃഷ്ണന് തൃശൂര്‍ പുന്നംപറമ്പ് തലപ്പിള്ളി തെക്കുംകര ഇടക്കാനം ഇല്ലത്തെ അംഗമാണ്. കരുമക്കാട് ശിവക്ഷേത്രം മേല്‍ശാന്തിയാണ്.
COMMENTS