സ്വന്തം ലേഖകന്‍ കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫണ്ട് കണ്ടെത്തുന്നതിനും തിരഞ്ഞെടുപ്പില്‍ ബാറുടമകള്‍ തങ്ങള്‍ക്കെതിരേ തിര...
സ്വന്തം ലേഖകന്‍
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫണ്ട് കണ്ടെത്തുന്നതിനും തിരഞ്ഞെടുപ്പില്‍ ബാറുടമകള്‍ തങ്ങള്‍ക്കെതിരേ തിരിയുന്നത് ഒഴിവാക്കാനുമായി, പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്നതിനു സര്‍ക്കാര്‍ വഴിയൊരുക്കുന്നുവെന്നു റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബാറുടമകളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് മാതൃമലയാളം മദ്ധ്യാഹ്നപത്രം റിപ്പോര്‍ട്ടുചെയ്തു.
മരടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അര്‍ദ്ധരാത്രിയാണ് മുഖ്യമന്ത്രിയും മന്ത്രി ബാബുവും എത്തിയതെന്നും കൂടിക്കാഴ്ച അതീവഹരസ്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും രഹസ്യമായി എത്തിയത് പഞ്ചനക്ഷത്ര ഹോട്ടലിലേക്കായിരുന്നുവത്രേ.
യുഡിഎഫിനെ വരുന്ന തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ എന്തുവിലകൊടുത്തും ഇറങ്ങുമെന്ന് ബാറുടമകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും സര്‍ക്കാരിനെ പേടിപ്പിക്കുന്നു. തിരഞ്ഞെടുപ്പുകാലത്ത് ഇരു മുന്നണികള്‍ക്കും പണം വാരിക്കോരി കൊടുക്കുന്നത് ബാറുടമകളാണ്. അതു നില്ക്കുമെന്നു മാത്രമല്ല, അവര്‍ എതിരാവുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്.
ഇതിനിടെ, സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയ മദ്യപ്രശ്നത്തിനു കാരണക്കാരനായ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്റെ നിലപാട് ഇവിടെയും പ്രശ്നമാവും. പക്ഷേ, സുധീരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെക്കൊണ്ടു തന്നെ കെട്ടിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
ബാര്‍ നിരോധനത്തെ നേരത്തേ തന്നെ എതിര്‍ത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷ തന്നെ സുധീരനെ വിലക്കുമെന്നാണ് അറിയുന്നത്. സുധീരന് പേരിനു മാത്രം എതിര്‍പ്പു പ്രകടിപ്പിച്ചു പിന്‍വാങ്ങുന്ന മുറയ്ക്ക് ബാര്‍ ഉടമകള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുക്കാനാണ് സാദ്ധ്യത.
ഇതേസമയം, സങ്കീര്‍ണമായ ഈ വിഷയത്തില്‍ കോടതി എന്തു നിലപാട് എടുക്കുമെന്നത് കണ്ടറിയണം. സര്‍ക്കാര്‍ അയഞ്ഞാലും കോടതി കരുണകാട്ടിയില്ലെങ്കില് മുഖ്യമന്ത്രിയുടെ തന്ത്രം വിജയിക്കണമെന്നില്ല.
Kerala, Bar Hotel, Oommen Chandy

COMMENTS