മാഡ്രിഡ്: നെയ്മറുടെ കരുത്തില്‍ ത്തിക്കയറിയപ്പോള് റയോ വലക്കാനോയ്ക്കെതിരെ ബാഴ്സലോണയ്ക്ക് രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ ജയം. സൂപ്പര്‍ താ...
മാഡ്രിഡ്: നെയ്മറുടെ കരുത്തില്‍ ത്തിക്കയറിയപ്പോള് റയോ വലക്കാനോയ്ക്കെതിരെ ബാഴ്സലോണയ്ക്ക് രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ ജയം.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അഭാവത്തിലായിരുന്നു കളി. നെയ്മര്‍ നാലു ഗോളുകള്‍ നേടിയപ്പോള്‍ സുവാരസ് ഒരു ഗോള്‍ നേടി. റയോയുടെ ഗോളുകള്‍ നേടിയത് ാവി ഗുവേരയും സാഞ്ചസ് റൂയിസുമാണ്.
ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ നാലും ഗോളുകളാണ് പിറന്നത്. 15 -ാം മനിറ്റില്‍ ജാവി ഗുവേര റോയ്ക്ക് ലീഡ് നല്കി ഗോള്‍ മഴയ്ക്കു തുടക്കമിട്ടു.
ഏഴു മിനിറ്റ് കഴിഞ്ഞപ്പോള്‍ നെയ്മര്‍ ബാഴ്സയ്ക്കായി സമനില പിടിച്ചു. 32 -ാം മിനിറ്റില്‍ നെയ്മര്‍ ബാഴ്സയ്ക്ക് ലീഡും നല്കി.
രണ്ടാം പകുതിയില്‍ നെയ്മര്‍ തുടരെ തുടരെ രണ്ടു വട്ടംകൂടി റയോ ഗോള്‍വല കുലുക്കി. 69, 70 മിനിറ്റുകളിലാണ് നെയ്മറുടെ ബൂട്ടുകള്‍ ലക്ഷ്യംകണ്ടത്.
77-ാം മിനിറ്റില്‍ സുവാരസ് റയോ പോസ്റ്റില്‍ ഒരു ഗോളുകൂടി അടിച്ച് ബാഴ്സയുടെ ഉത്സവം ഗംഭീരമാക്കി.
പക്ഷേ, കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ റൂയിസ് ഒരു ഗോള്‍ കൂടി നേടിക്കൊണ്ട് റയോയ്ക്ക് ആശ്വാസം പകര്‍ന്നു.
COMMENTS