Search

കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ അന്തരിച്ചു


ബംഗളൂരു: കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാന്‍ പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാര്‍ (86) ബംഗളൂരുവില്‍ അന്തരിച്ചു.

മൃതദേഹം ബുധനാഴ്ച സ്വദേശമായ കല്ല്യാശേരിയില്‍ എത്തിക്കും. വ്യാഴാഴ്ചയാണ് സംസ്‌കാരം.

ബംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഉമാദേവിയാണ് ഭാര്യ. സരോജനി എല്‍. നമ്പ്യാര്‍, പത്മന്‍ ജി. നമ്പ്യാര്‍, കിരണ്‍ പി. നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രഥമ പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ച നമ്പ്യാര്‍ ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്തും വ്യവസായ വളര്‍ച്ചക്കും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.

ലോക മലയാളി കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു. 2006ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ 1929 ഏപ്രില്‍ 15ന് ചിണ്ടന്‍ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകനായാണ് കുന്നത്തുവീട്ടില്‍ പത്മനാഭന്‍ നമ്പ്യാരുടെ ജനനം. തളിപ്പറമ്പ് ഹൈസ്‌കൂള്‍ പഠനത്തിനുശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി.

ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്നാണ് എം.എസ് സി ബിരുദം നേടിയത്. ട്രാന്‍സിസ്റ്റര്‍, സെമികണ്ടക്ടര്‍ എന്നീ വിഷയങ്ങളില്‍ ഗവേഷണ വിദ്യാര്‍ഥിയായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

1958: ഭാരത് ഇലക്ട്രോണിക്‌സില്‍ ക്രിസ്റ്റല്‍ ഡിവിഷന്റെ മേധാവി.
1959: ബ്രിട്ടനിലെ ട്രാന്‍സിസ്റ്റര്‍ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ആപ്‌ളിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേധാവി.
1963: ഡല്‍ഹി ഐ.ഐ.ടിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു.
19643: ഫിലിപ്‌സ് ഇന്ത്യയില്‍ പ്രഫഷനല്‍ ഇലക്ട്രോണിക്‌സ് കംപോണന്റ്‌സ് മാനേജര്‍.
1967: ടാറ്റ ഇലക്ട്രോണിക്‌സില്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് മാനേജര്‍.
1970: മുംബയ് നാഷനല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബി.എന്‍.ആര്‍.ഇ.സി) ജനറല്‍ മാനേജര്‍.

ബി.എന്‍.ആര്‍.ഇ.സിയില്‍വച്ച് ഇന്ത്യയിലാദ്യമായി എ.സി/ഡി.സി മോട്ടോറുകള്‍, സ്റ്റാറ്റിക് ഇന്‍വെര്‍ട്ടറുകള്‍, സ്റ്റാറ്റിക് കണ്‍വെര്‍ട്ടര്‍, കാല്‍ക്കുലേറ്റര്‍, ഇലക്ട്രോണിക് ക്‌ളോക് എന്നിവയുടെ ആധുനിക രൂപങ്ങള്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടു.

1973: കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി.
1983: കെല്‍ട്രോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍.
1986: ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ. ടി. ഐ.) ചെയര്‍മാന്‍.
1987: കേന്ദ്ര ഇലക്ട്രോണിക്‌സ് സെക്രട്ടറി.
1997: കോഴിക്കോട് ഐ.ഐ.എം ചെയര്‍മാന്‍.
1992: ടെലികോം മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്വന്തം വ്യവസായ ഗ്രൂപ്പായ നാംടെക് സ്ഥാപിച്ചു. നാംടെക്കിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്.
1991: ടെക്‌നോപാര്‍ക്ക് എന്ന ആശയം കൊണ്ടുവന്നു.


Renowned industrialist and technocrat K.P.P. Nambiar, 86, died at his residence in Dollars Colony here on Tuesday. He was suffering from various illnesses.

He was credited with establishing Kerala State Electronics Development Corporation Limited (Keltron) in 1973. He was its first MD and Chairman. He was awarded Padma Bhushan in 2006.

In 1985, Mr. Nambiar retired from Keltron, and was appointed chairman and managing director of Indian Telephone Industries Ltd. In 1986, he was appointed Secretary, Department of Electronics, Government of India. He retired from government service in 1989.
  industrialist, technocrat, K.P.P. Nambiar,   residence, Dollars Colony,   Kerala State Electronics Development Corporation Limited, Keltron, MD , Chairman, Padma Bhushan, Nambiar, director ,  Indian Telephone Industries Ltd, Secretary, Department of Electronics, Government of India 

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ അന്തരിച്ചു