ന്യൂഡല്‍ഹി: തമിഴ് നാടിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കു വഴിപ്പെട്ട്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ കേരളത്തിന് അനുമതി നല്കുന്ന കാര്‍...
ന്യൂഡല്‍ഹി: തമിഴ് നാടിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കു വഴിപ്പെട്ട്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ കേരളത്തിന് അനുമതി നല്കുന്ന കാര്യം ഉടന്‍ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു.
ജൂണ്‍ രണ്ടിന് ചേര്‍ന്ന യോഗത്തിലാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി ഈ നിര്‍ദ്ദേശം വച്ചത്.
ഡാമിന് 125 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഇത് പരിഗണിച്ച് പുതിയ ഡാമിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേരളത്തിന്റെ അപേക്ഷ. പുതിയ ഡാമിന്റെ സാധ്യതാ പഠനത്തിന് അടുത്തിടെ വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അനുമതി നല്‍കിയെങ്കിലും മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു.
തമിഴ്നാടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് കേരളം കോടതിയലക്ഷ്യം കാണിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് മന്ത്രാലയം പറയുന്നത്. സുപ്രീം കോടതിയുടെ അന്തിമ വിധി വന്നശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് വിദഗ്ദ്ധ സമിതി പറയുന്നത്.

COMMENTS