അരുവിക്കര: അരുവിക്കരയില്‍ കനത്ത മഴയിലും 76.31 ശതമാനം പോളിംഗ്. തൊളിക്കോട്, വിതുര, വെള്ളനാട്, ആര്യനാട് ബൂത്തുകളിലാണ് ഏറ്റവും കൂടുതല്‍ പോള...
അരുവിക്കര: അരുവിക്കരയില്‍ കനത്ത മഴയിലും 76.31 ശതമാനം പോളിംഗ്.
തൊളിക്കോട്, വിതുര, വെള്ളനാട്, ആര്യനാട് ബൂത്തുകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്.
ഉച്ചയോടെ 50 ശതമാനം പോളിംഗ് നടന്നു. ഉച്ചതിരിഞ്ഞു മഴ കനത്തതിനാലാണ് പോളിംഗ് ശതമാനം 80നു മുകളില്‍ പോകാതിരുന്നത്.
സ്ത്രീ വോട്ടര്‍മാരാണ് കൂടുതലും പോളിംഗിന് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. ചില ഇടങ്ങളില്‍ പോളിംഗ് സമയം കഴിഞ്ഞതിന് ശേഷവും ക്യൂവിലുണ്ടായിരുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കാതിരുന്നത് തര്‍ക്കത്തിന് ഇടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് ക്യൂവിലുണ്ടായിരുന്നവര്രെ വോട്ട് രേഖപ്പെടുത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ അനുവദിച്ചു.
അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെയാണ് വോട്ടെടുപ്പ് നടന്നത്. ആര്യനാട് എല്‍പിഎസിലെ ഒരു ബൂത്തിലെ ബിഎല്‍ഒയുടെ അച്ഛന് മരിച്ചതിനാല്‍ അദ്ദേഹം പോയപ്പോള്‍ പകരം ആളെത്താന്‍ വൈകിയത് ചെറിയ പ്രശ്നത്തിനിടയാക്കി.
ഇടത്, വലത്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം അവകാശപ്പെട്ടു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

COMMENTS