ലണ്ടന്‍ : സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി അയര്‍ലന്‍ഡ് മാറി. സ്വവര്‍ഗാനുരാഗത്തിന് അംഗീകാരം നല്കി 22 വര്‍ഷത...
ലണ്ടന്‍ : സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി അയര്‍ലന്‍ഡ് മാറി. സ്വവര്‍ഗാനുരാഗത്തിന് അംഗീകാരം നല്കി 22 വര്‍ഷത്തിനു ശേഷമാണ് അയര്‍ലന്‍ഡ് സ്വവര്‍ഗ വിവാഹത്തെയും നിയമവിധേയമാക്കുന്നത്.
ഹിതപരിശോധനയിലൂടെയാണ് സ്വവര്‍ഗവിവാഹത്തെ നിയമവിധേയമാക്കിയത്. ഇതു സംബന്ധിച്ചു നടത്തിയ വോട്ടെടുപ്പില്‍ 62.4 ശതമാനം പേര് അനുകൂലിച്ചപ്പോള്‍ 37.6 ശതമാനം പേര് എതിര്‍ത്തു.
വന്‍ പ്രാതിനിധ്യമാണ് വോട്ടെടുപ്പിലുണ്ടായത്. അന്യനാടുകളില്‍ നിന്നുപോലും വോട്ടുചെയ്യാന്‍ അയര്‍ലന്‍ഡുകാര്‍ എത്തിയിരുന്നു. ആകെ 3.2 ദശലക്ഷം പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.
അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായ ഓസ്കാര്‍ വൈല്‍ഡിന്റെ ആത്മാവ് ഇപ്പോള്‍ ചിരിക്കുകയാവുമെന്ന് ഹാരി പോട്ടര്‍ പരമ്പരകളുടെ ഉപജ്ഞാതാവ് ജെ.കെ റൗളിംഗ് പറഞ്ഞു. സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ 1895ല്‍ വൈല്‍ഡിനെ തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു. രണ്ടു കൊല്ലം ജയിലില്‍ കിടന്ന അദ്ദേഹം 1897 മേയ് 19നാണ് മോചിതനായത്. ആ പാരമ്പര്യത്തില്‍ നിന്നാണ് സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന തലത്തിലേക്ക് അയര്‍ന്‍ഡ് എത്തിയത്.
നിയമം പാസ്സാക്കിയിട്ടില്ലെങ്കിലും യൂറോപ്പിലെ പല രാജ്യങ്ങളും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നില്ല. പല രാജ്യങ്ങളും ഇതു സംബന്ധിച്ച നിയമത്തിന്റെ പണിപ്പുരയിലുമാണ്.
Ireland permits same sex marriage
World
Marriage
Sex

COMMENTS