അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി: ഒരാഴ്ചയായി പുറംലോകത്തു കാണാനില്ലാത്ത റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ശരീരം സ്തംഭിച്ചു കിട...
അഭിനന്ദ്/www.vyganews.com
ന്യൂഡല്‍ഹി: ഒരാഴ്ചയായി പുറംലോകത്തു കാണാനില്ലാത്ത റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ശരീരം സ്തംഭിച്ചു കിടപ്പാണെന്നും അതല്ല മരിച്ചെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുന്നു.
അതല്ല, മോസ്കോയിലാകെ പടര്‍ന്നുപിടിച്ച വൈറല്‍ പനി പുടിനെയും ബാധിച്ചുവെന്നും മറ്റൊരു ശ്രുതി പരന്നിട്ടുണ്ട്. ഒരാഴ്ചയായി പ്രധാനപ്പെട്ട മീറ്റിംഗുകള്‍ പോലും റദ്ദാക്കി പുടിന് അപ്രത്യക്ഷമായത് റഷ്യയ്ക്കു പുറത്തും വന്‍ ചര്‍ച്ചയാവുകയാണ്.
ഇതിനിടെ, കാമുകി അലിനാ കബയേവയുടെ പ്രസവമടുത്തതിനാല്‍ കുഞ്ഞിനെ കാണാനായി സ്വിറ്റ്സര്‍ലന്‍ഡില്‍ രഹസ്യമായി പോയതാണെന്നും കഥ പരന്നിട്ടുണ്ട്. ഇതു പക്ഷേ, വിശ്വാസയോഗ്യമല്ല. പുടിനെപ്പോലെ ഒരു രാഷ്ട്രത്തലവന് രഹസ്യമായി സ്വിറ്റ്സര്‍ലന്‍ഡില്‍ പോയി കഴിയുക സാദ്ധ്യമല്ല.
പുടിന് ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലെന്നും ക്രെംലിനില്നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു. വിശദാംശങ്ങള്‍ അവരും പുറത്തുവിടുന്നില്ല.
പുടിന് മരിച്ചതായി പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവിന്റെ വെബ്സൈറ്റില്‍ അറിയിപ്പു വന്നിരുന്നുവെന്നും 20 മിനിറ്റിനകം അതു പിന്‍വലിച്ചെന്നും വാര്‍ത്ത പരന്നിട്ടുണ്ട്. 20 മിനിറ്റിനുള്ളില്‍ ആരും ഇതിന്റെ സ്കീന് പ്രിന്റ് ചെയ്തതുമില്ല.
ഇതിനിടെ, ക്രെംലിനില്‍ നടന്ന കൊട്ടാര അട്ടിമറിയില്‍ പുടിനെ സ്ഥാനഭ്രഷ്ടനാക്കിയതാവാമെന്ന് പുടിന്റെ തന്നെ മുന്‍ സ്റ്റാഫ് അംഗമായ ആന്ദ്രി ഇലാറിയോനോവ് പറയുന്നു. ഇതിനും പക്ഷേ, സ്ഥിരീകരണമില്ല.
പുടിന്റെ മുന്‍ഗാമി ബോറിസ് യെല്സിന് മദ്യപാനം കൂടി ലഹരി മോചന ചികിത്സയ്ക്കു വിധേയനായപ്പോള്‍ ഇതുപോലെ അപ്രത്യക്ഷനായിരുന്നു.

COMMENTS