തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നിതാന്ത ശത്രുക്കളില്ലെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ...
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നിതാന്ത ശത്രുക്കളില്ലെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ തന്നെ തോല്‍പ്പിച്ച ഐഷാ പോറ്റിക്ക് പാര്‍ട്ടിയുടെ വോട്ടു നല്കാന് ആര്. ബാലകൃഷ്ണപിള്ളയുടെ പരോക്ഷ തീരുമാനം.
എല്‍.ഡി.എഫിനു വോട്ടു ചെയ്യണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇടതുമുന്നണിയോടു എനിക്ക് എതിര്‍പ്പില്ല. ആദ്യം ചെങ്കൊടി പിടിച്ച ആളാണു താന്‍. പക്ഷേ, എന്തായാലും യുഡിഎഫിന് വോട്ടില്ലെന്നു കോണ്‍ഗ്രസ് (ബി) ചെയര്മാന് ബാലകൃഷ്ണപിള്ള ഉറപ്പിച്ചു പറഞ്ഞു.
പൊതുമരാമത്ത് വകുപ്പു മന്ത്രി ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഗണേഷ്
കുമാര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതോടെയാണു കേരള കോണ്‍ഗ്രസ്-ബിയും യുഡിഎഫും
തമ്മിലുള്ള ബന്ധം വഷളായത്.
തുടര്‍ന്നു ബിജു രമേശും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പിളള മാണിക്കെതിരെ ആരോപണമുന്നയിക്കുന്നതു പുറത്തു വന്നതോടെ പിള്ളയ്ക്കെതിരെ യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ന്നു.
എന്‍.ശക്തനാണ് യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. നിയമസഭയില്‍ നയപ്രഖ്യാപനത്തെ പൂര്‍ണമായി തള്ളിപ്പറഞ്ഞില്ലെങ്കിലും ഗണേശ് കുമാര്‍ അനുകൂലിച്ചിരുന്നില്ല.
COMMENTS