തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എ.കെ.ബാലനെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു. നിലവിലെ ഡെപ്യ...
തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എ.കെ.ബാലനെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു.
നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30-നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.
തിരുവനന്തപുരം: ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗവര്‍ണര്‍ പി.സദാശിവം പുറപ്പെടുവിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ അടുത്ത ആഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനിക്കും.
സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി ശക്തന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജി വയ്ക്കും. തുടര്‍ന്ന് ഗവര്‍ണര്‍ പ്രോട്ടെം സ്പീക്കറെ നിയമിക്കും. പ്രോട്ടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പ്.
ജി. കാര്ത്തികേയന് ചികിത്സാര്‍ത്ഥം മാറി നിന്നതിനെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ശക്തനാണ് കഴിഞ്ഞ നിയമസഭാസമ്മേളനം കാര്യക്ഷമമായി നിയന്ത്രിച്ചത്. സഭ പ്രക്ഷുബ്ധമായെങ്കിലും സ്ഥിതിഗതികള്‍ കൈവിട്ടു പോവാതെ സഭയെ നയിച്ചു.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ എന്‍ ശക്തന് തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും.
COMMENTS