തിരുവനന്തപുരം : വ്യാപാര മേഖലയിൽ പവർകട്ട് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. ക...
തിരുവനന്തപുരം : വ്യാപാര മേഖലയിൽ പവർകട്ട് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കച്ചവടം കുറവുള്ള സമയത്താണ് ഒരു കാരണവുമില്ലാതെ പവർകട്ട്. പവർകട്ടിന് കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.
ആധുനികകാലത്ത് പവർകട്ടിന് പ്രസക്തിയില്ല. വർദ്ധിപ്പിച്ച നിരക്ക് നൽകിയിട്ടും പവർകട്ട് ഏർപ്പെടുത്തുന്നു. സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. വൈദ്യുതി മന്ത്രിക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പക്വത ഇല്ലാത്ത പോലെയാണ് തോന്നുന്നത്. മുഖ്യമന്ത്രി ഇടപെട്ട് മന്ത്രിയ്ക്ക് നിർദ്ദേശം നൽകണം. അല്ലെങ്കിൽ മന്ത്രിയിൽ നിന്ന് വൈദ്യുതി വകുപ്പ് എടുത്തുമാറ്റി കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റാരെയെങ്കിലും ഏൽപ്പിക്കണം. സംസ്ഥാനം സാമ്പത്തികമായി ഇരുട്ടിലാകുമെന്ന വസ്തുത തിരിച്ചറിയണം. കഴിഞ്ഞ 10 വർഷക്കാലം പവർകട്ട് ഉണ്ടായിരുന്നില്ലെന്നത് പ്രശംസനീയമാണെന്നും രാജു അപ്സര.
Key Words : Power Cut

COMMENTS