പത്തനംതിട്ട : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പങ്കെടുക്കാതെ വിട്ടു നിന്നു...
പത്തനംതിട്ട : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പങ്കെടുക്കാതെ വിട്ടു നിന്നു. പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പും, ഉപരാഷ്ട്രപതി പങ്കെടുത്ത ഉത്രട്ടാതി ജലമേളയിലേക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതിലുള്ള അതൃപ്തിയുമാണ് ഇതിന് കാരണമെന്നാണ് സൂചന.
എന്നാൽ വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ജയകുമാറിന്റെ പ്രതികരണം. അദ്ദേഹത്തിന് പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുന്നു എന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്.
Key Words : Devaswom Board, President K Jayakumar, Ashtamirohini Vallasadya

COMMENTS