തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകള്‍ക്ക് നല്‍കിയിരുന്ന സൗജന്യ കെ-ഫോണ്‍ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനി മുതല്‍ ബില്‍ അടക്കുന്ന സ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകള്‍ക്ക് നല്‍കിയിരുന്ന സൗജന്യ കെ-ഫോണ്‍ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനി മുതല്‍ ബില്‍ അടക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുകയെന്ന് കെ-ഫോണ്‍ അറിയിച്ചു.
ഇത് സംബന്ധിച്ച അറിയിപ്പ് കെ-ഫോണ്‍ ഇമെയില്‍ വഴി വിദ്യാഭ്യാസ വകുപ്പിന് കൈമാറി. സംസ്ഥാനത്തെ ഏകദേശം 6000 സ്കൂളുകളിലാണ് നിലവില്‍ കെ-ഫോണ്‍ സേവനം ലഭിച്ചിരുന്നത്. സർക്കാർ സ്ഥാപനങ്ങള്‍ക്കുള്ള സൗജന്യ സേവനം അവസാനിപ്പിച്ചതായും, സേവനം തുടരാൻ താല്‍പര്യമുള്ള സ്കൂളുകള്‍ കെ-ഫോണിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
2018 മുതലാണ് സംസ്ഥാനത്ത് കെ-ഫോണ്‍ സേവനം ആരംഭിച്ചത്. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സർക്കാർ പദ്ധതി ആരംഭിച്ചത്.
Key Words: K-Phone Internet Service

COMMENTS