.

പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒട്ടേറെ ഇളവുകൾ ; യുഎഇയിൽ പുതിയ വീസാ പരിഷ്കാരങ്ങൾ

പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് യുഎഇ പുതിയ വീസാ പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഓൺ അറൈവൽ വീസ ആനുകൂ...



പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് യുഎഇ പുതിയ വീസാ പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഓൺ അറൈവൽ വീസ ആനുകൂല്യങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതും, ദുബായ് ടൂറിസ്റ്റ് വീസ നടപടികൾ അതിവേഗത്തിലാക്കിയതുമുൾപ്പെടെ പ്രവാസികൾക്ക് ഏറെ നിർണായകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ഇന്തൊനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, കെനിയ, സൗത്ത് ആഫ്രിക്ക എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ നിബന്ധനകളോടെ ഓൺ അറൈവൽ വീസ അനുവദിച്ചു.

ഇന്ത്യക്കാർക്ക് വലിയ ഇളവുകൾ

യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് പുറമെ ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, ന്യൂസിലാൻഡ്, സിംഗപ്പൂർ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ സാധുവായ വിസിറ്റ് വീസയോ റസിഡൻസ് പെർമിറ്റോ ഉള്ള ഇന്ത്യൻ പൗരന്മാർക്കും ഇനി യുഎഇയിൽ ഓൺ അറൈവൽ വീസ ലഭിക്കും. ഇതിലൂടെ 14 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ ഓൺ അറൈവൽ വീസയാണ് ലഭ്യമാകുക. 

എന്നാൽ, യുകെ റസിഡൻസ് വീസ മാത്രം ഉള്ള ഇന്ത്യക്കാർക്ക് മുൻപുണ്ടായിരുന്ന ചില കണ്ടീഷണൽ ഓൺ അറൈവൽ ആനുകൂല്യങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് നിർത്തലാക്കിയിട്ടുണ്ട്.

ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസകൾ ഇപ്പോൾ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. അംഗീകൃത ടൂറിസം ഓഫീസുകൾ വഴിയോ ജിഡിആർഎഫ്എ പോർട്ടൽ വഴിയോ ഇതിനായി അപേക്ഷിക്കാം.

വ്യക്തിഗത നിക്ഷേപകർക്ക് 2 വർഷത്തെ പ്രോപ്പർട്ടി റസിഡൻസി വീസ ലഭിക്കുന്നതിനായി മുൻപുണ്ടായിരുന്ന 7,50,000 ദിർഹത്തിന്റെ കുറഞ്ഞ വസ്തു മൂല്യ നിബന്ധന യുഎഇ ഒഴിവാക്കി. വസ്തു സംയുക്ത ഉടമസ്ഥതയിൽ ഉള്ളതാണെങ്കിൽ, ഓരോ നിക്ഷേപകനും കുറഞ്ഞത് 4,00,000 ദിർഹത്തിന്റെ ഓഹരി ഉണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.ഫാമിലി സ്പോൺസർഷിപ്പ് നിയമങ്ങൾസ്വന്തം കുടുംബാംഗങ്ങളെ (ഭാര്യ, മക്കൾ) യുഎഇയിലേക്ക് വിസിറ്റ് വീസയിൽ കൊണ്ടുവരുന്നതിനുള്ള താമസക്കാരുടെ പ്രതിമാസ ശമ്പള പരിധി പുതുക്കി നിശ്ചയിച്ചു. 

കുറഞ്ഞത് 4,000 ദിർഹം ശമ്പളമുള്ള താമസക്കാർക്ക് മാത്രമേ ഇനി അടുത്ത കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കൂ.പുതിയ വീസ കാറ്റഗറികൾആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതിക ഗവേഷണ മേഖലകളിലുള്ളവർക്കായി പ്രത്യേക വീസ കാറ്റഗറി അവതരിപ്പിച്ചു. ഇതുകൂടാതെ കലാകാരന്മാർക്കായി എന്റർടൈൻമെന്റ് വീസയും, കോൺഫറൻസുകൾക്കായി ഇവന്റ് വീസയും, ക്രൂയിസ് യാത്രക്കാർക്കായി മാരിടൈം ടൂറിസം വീസയും പുതിയ മാറ്റങ്ങളുടെ ഭാഗമായി നിലവിൽ വന്നിട്ടുണ്ട്.

Key Words : Pravasi, 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,756,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7840,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18721,Kochi.,2,Latest News,3,lifestyle,347,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2597,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1061,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1248,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2575,
ltr
item
www.vyganews.com: പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒട്ടേറെ ഇളവുകൾ ; യുഎഇയിൽ പുതിയ വീസാ പരിഷ്കാരങ്ങൾ
പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒട്ടേറെ ഇളവുകൾ ; യുഎഇയിൽ പുതിയ വീസാ പരിഷ്കാരങ്ങൾ
https://blogger.googleusercontent.com/img/a/AVvXsEilcrVd3afE2ZAPLKVjJB6wmesw5foZK5dqVALyjr6cxaVzYS099A6BibZB45cusyqGSX150-fI8YFuIt3xbkHRNgYCX6kudNBFDl4S_nM5FaEp1R-9VZ2fn4ZpcLHf9TtiHYpMc3IcLhkgAiOhmYptWGFerdIWLRlbczm2_iZeKlBTsjZXoUEzyaNp3ybY
https://blogger.googleusercontent.com/img/a/AVvXsEilcrVd3afE2ZAPLKVjJB6wmesw5foZK5dqVALyjr6cxaVzYS099A6BibZB45cusyqGSX150-fI8YFuIt3xbkHRNgYCX6kudNBFDl4S_nM5FaEp1R-9VZ2fn4ZpcLHf9TtiHYpMc3IcLhkgAiOhmYptWGFerdIWLRlbczm2_iZeKlBTsjZXoUEzyaNp3ybY=s72-c
www.vyganews.com
https://www.vyganews.com/2026/07/many-concessions-for-expatriates.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/many-concessions-for-expatriates.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy