Japan Kumamoto earthquake
ടോക്കിയോ: ജപ്പാനില്‍ ഭൂകമ്പത്തെ തുടര്‍ന്ന് വ്യാപകനാശം. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ജപ്പാനിലെ കീഷു ദ്വീപിലെ കുമാമോത്തോയിലാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ടോക്കിയോയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
സ്ഥലത്ത് കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ന്നു. കഷീമ നഗരത്തില്‍ ഒരു ഷോപ്പിങ് മാള്‍ രണ്ടായി പിളര്‍ന്നു.
നിരവധിയാളുകള്‍ മാളുകളിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. 3 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യമടക്കം ഇറങ്ങിയിട്ടുണ്ട്.
Keywords: Japan, Earthquake, Shopping Mall, Tokyo



COMMENTS