Police filed case against Trikaripur political clash
കാസര്‍കോട്: തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. നൂറോളം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും എണ്‍പതോളം സി.പി.എം പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്. പടന്ന കടപ്പുറത്തുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയുന്നവര്‍ക്കെതിരെയാണ് കേസ്.
സന്ദീപ് വാര്യരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോള്‍ റോഡ് ബ്ലോക്കായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരു ഭാഗത്തു നിന്നും കല്ലേറുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
Keywords: Police case, Trikaripur, Clash, Sandeep Warrier


COMMENTS