Madhu muder case verdict
കൊച്ചി: അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെ വിട്ടത്. ഇയാളുടെ ശിക്ഷ നേരത്തെ തന്നെ കോടതി മരവിപ്പിച്ചിരുന്നു. അതേസമയം വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
2018 മേയ് 20 നാണ് ആദിവാസി യുവാവായ മധുവിനെ പലചരക്ക് മോഷ്ടിച്ചുയെന്നാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി തല്ലിക്കൊന്ന് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് പൊലീസ് 16 പേര്‍ക്കെതിരെ കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കേസിലെ 13 പ്രതികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഏഴ് വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. എന്നാല്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും വെറുതെ വിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.
Keywords: High court, Madhu muder case, Verdict


COMMENTS