അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) കലാശപ്പോരാട്ടം ഇന്ന്. ഡിഫൻഡിങ് ചാമ്പ്യന്മാരായ റ...
അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) കലാശപ്പോരാട്ടം ഇന്ന്. ഡിഫൻഡിങ് ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് കിരീടപ്പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
ക്വാളിഫയർ വണ്ണിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുവിട്ടാണ് ആർസിബി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. എന്നാൽ ക്വാളിഫയർ ടുവിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലിൽ ഇടംപിടിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് വിരാട് കോഹ്‌ലിയുടെ ബംഗളൂരു ഇറങ്ങുന്നത്. മറുഭാഗത്ത് ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ രണ്ടാമതൊരു കിരീടം കൂടി സ്വന്തമാക്കാനാണ് ഗുജറാത്തിന്റെ ശ്രമം. നേർക്കുനേർ കണക്കുകളിൽ ആർസിബിക്കാണ് നേരിയ മുൻതൂക്കം. ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അഹമ്മദാബാദ് സ്റ്റേഡിയത്തിൽ കടുത്ത പോരാട്ടമാണ് ഇരുടീമുകളും തമ്മിൽ പ്രതീക്ഷിക്കുന്നത്. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാർ ആപ്പിലും തത്സമയം കാണാം.
Key Words : IPL Final, Royal Challengers Bangalore, Gujarat Titans

COMMENTS