തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഎം നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ...
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഎം നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഡോ. തോമസ് ഐസക്.
കെ റെയില്‍ പദ്ധതി റദ്ദാക്കിയ സര്‍ക്കാര്‍ ബദല്‍ പദ്ധതി എന്തെന്ന് വ്യക്തമാക്കണമെന്ന് തോമസ് ഐസക് പറഞ്ഞു. എല്ലാ കാലവും റോഡിലൂടെ സഞ്ചരിക്കാന്‍ ആവില്ലെന്നും കേരളത്തിന്റെ വടക്ക്‌തെക്ക് സഞ്ചാരത്തിന് കെ റെയില്‍ പോലൊരു പദ്ധതി ആവശ്യമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കെ റെയില്‍ പദ്ധതിക്ക് പകരം എന്തെന്ന് യുഡിഎഫ് പറയണം. വേണമെങ്കില്‍ രാഗാ റെയില്‍ എന്ന് പേരിട്ടോട്ടെ, പക്ഷേ ബദല്‍ എന്ത് എന്ന് പറയണം.
ഞങ്ങള്‍ എല്ലാ കാലവും തുറന്ന മനസ്സോടെയാണ് പദ്ധതിയെ സമീപിച്ചത്. എല്ലാക്കാലവും റോഡിലൂടെ തന്നെ യാത്ര ചെയ്യാന്‍ ആകുമോ?' എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയിലും തോമസ് ഐസക് പ്രതികരിച്ചു. യാത്ര സൗജന്യമാക്കിക്കോട്ടെയെന്നും എന്നാല്‍ ടിക്കറ്റ് ചാര്‍ജ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്നുമാണ് തോമസ് ഐസക് പ്രതികരിച്ചത്.
പദ്ധതി നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒരു മാസം 80 കോടിയുടെ കുറവുണ്ടാകുമെന്നും അത് സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍ അടിക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ പൂട്ടിയ സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്നും അദേഹം ചൂണ്ടിക്കാട്ടി. സൗജന്യ യാത്രയ്ക്ക് സര്‍ക്കാര്‍ പണം കണ്ടെത്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടേണ്ടിവരുമെന്നും അദേഹം പറഞ്ഞു. എല്‍ഡിഎഫ് പഴയതിലും ശക്തമായി തിരിച്ചുവരും. ജില്ലാ കമ്മിറ്റികളിലെ നിര്‍ദേശങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
Key Words : CPM, Dr. Thomas Isaac, UDF Government, Thiruvananthapuram-Kasargod Silver Line project.

COMMENTS