ഗുരുവായൂർ: കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിനൊടുവിൽ ഗുരുവായൂർ നിയമസഭാ മണ്ഡലം നിലനിർത്തി എൽ.ഡി.എഫ്. സിറ്റിംഗ് എം.എൽ.എ എൻ.കെ അക്ബർ 1,99...
ഗുരുവായൂർ: കേരളം ഉറ്റുനോക്കിയ തീപാറുന്ന പോരാട്ടത്തിനൊടുവിൽ ഗുരുവായൂർ നിയമസഭാ മണ്ഡലം നിലനിർത്തി എൽ.ഡി.എഫ്. സിറ്റിംഗ് എം.എൽ.എ എൻ.കെ അക്ബർ 1,998 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വീണ്ടും ചെങ്കൊടി പാറിച്ചത്.
അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിനൊടുവിലാണ് അക്ബർ വിജയം ഉറപ്പിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് റഷീദുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത്. എൻ.കെ അക്ബർ 66,069 വോട്ടുകൾ നേടിയപ്പോൾ, റഷീദ് 64,071 വോട്ടുകൾ നേടി ശക്തമായ സാന്നിധ്യമറിയിച്ചു.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കുമുള്ള അംഗീകാരമാണ് ഈ രണ്ടാമത്തെ വിജയമെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു.
വിജയവാർത്ത പുറത്തുവന്നതോടെ ഗുരുവായൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കായിരിക്കും വരും വർഷങ്ങളിൽ മുൻഗണന നൽകുകയെന്ന് വിജയിച്ച എൻ.കെ അക്ബർ പ്രതികരിച്ചു.
Key Words : N.K. Akbar, Guruvayur

COMMENTS