ആലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ക്രൂരമായി മർദിച്ച കേസിൽ പ്രാഥമിക അന്വേഷണം അട്ടിമറിച്ച ഉന്ന...
സംഭവത്തിൽ ആലപ്പുഴ എസ്.പി തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുക്കിയതും കേസ് ഡയറി തിരുത്താൻ നിർദ്ദേശം നൽകിയതും ഒരു എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ ആദ്യം അന്വേഷണം നടത്തിയ സബ് ഇൻസ്പെക്ടറുടെയും മറ്റ് പൊലീസുകാരുടെയും മൊഴികൾ തിരുത്താൻ ഈ ഉന്നത ഉദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തിയതായി വ്യക്തമായിട്ടുണ്ട്. ക്രൂരമായ മർദനത്തെ മുൻ സർക്കാർ 'രക്ഷാപ്രവർത്തനം' എന്ന് വിളിച്ച് ന്യായീകരിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കേസ് അട്ടിമറിക്കപ്പെട്ടത്. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റയുടൻ എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസിൽ കൃത്യമായ കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളതെന്നും എം.എൽ.എ പറഞ്ഞു.
ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ മാറ്റിനിർത്തിയ ശേഷമാണ് ഗൺമാൻമാർ വണ്ടിയിൽ നിന്നിറങ്ങി ലാത്തികൊണ്ട് ക്രൂരമായി മർദിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് പൂർണ്ണമായും പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കേസിൽ എ.ഡി. തോമസ് എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ്, ദൃശ്യങ്ങൾ പകർത്തിയ മാധ്യമ ക്യാമറാമാൻ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തി. നിയമവിരുദ്ധമായി പ്രവർത്തിച്ച സുരക്ഷാ ജീവനക്കാർക്കൊപ്പം അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.
Key Words : A.D. Thomas MLA, Gunman Attack, preliminary investigation

COMMENTS