ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'കാട്ടാളന്‍' മ...
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'കാട്ടാളന്‍' മലയാളം ട്രെയ്‌ലര്‍ പുറത്ത്. പ്രേക്ഷകരെ ഒരേസമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. രവി ബസ്‌റൂര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ദൃശ്യങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്.
ഇത് മാത്രമല്ല, ഇന്ത്യയില്‍ തന്നെ ആദ്യമായി മൂന്നു വ്യത്യസ്ത പശ്ചാത്തല സംഗീതത്തിലൂടെയാണ് ഈ ട്രെയ്‌ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒറിജിനല്‍ ജംഗിള്‍ ബീസ്റ്റ് തീം, വൈല്‍ഡ് ബീസ്റ്റ് തീം, ഹൗസ ഓഷ്യന്‍ ബീസ്റ്റ് തീം എന്നിവയാണ് ട്രെയ്‌ലര്‍ പശ്ചാത്തല സംഗീതമായി ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്ന് വ്യത്യസ്ത തീമുകള്‍. മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ദുഷാര വിജയന്‍ നായികയായി എത്തുന്നു.
തെലുങ്ക് താരങ്ങളായ സുനില്‍, രാജ് തിരാണ്ടുസു, കബീര്‍ദുഹാന്‍ സിംഗ്, ബോളിവുഡ് താരം പാര്‍ഥ് തിവാരി, മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ്, ഹനാന്‍ഷാ, ഹിപ്സ്റ്റര്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നു.
Key Words : Kattalan Movie

COMMENTS