ആലപ്പുഴ : ചെന്നിത്തല കാരായ്മ ദേവി ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം തടസപ്പെടുത്തരുതെന്ന് ആലപ്പുഴ ജില്ലാ കോടതി. വിഷു കെട്ടുകാഴ്ച ഉത്സവം നിരീക...
ആലപ്പുഴ : ചെന്നിത്തല കാരായ്മ ദേവി ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം തടസപ്പെടുത്തരുതെന്ന് ആലപ്പുഴ ജില്ലാ കോടതി. വിഷു കെട്ടുകാഴ്ച ഉത്സവം നിരീക്ഷിക്കാൻ അഭിഭാഷക കമ്മീഷനെയും നിയോഗിച്ചു. കെട്ടുകാഴ്ച സമിതികൾ സമർപ്പിച്ച ഹർജിയിലാണ് ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി റോയ് വർഗീസിന്റെ ഉത്തരവ്
കാഴ്ച കണ്ടത്തിലേക്കുള്ള കെട്ടുകാഴ്ചകളുടെ പ്രവേശനം സ്വകാര്യ വ്യക്തികൾ തടസപ്പെടുത്തിയതിനെ തുടർന്നാണ് കെട്ടുകാഴ്ച സമതികൾ കോടതിയെ സമീപിച്ചത്. ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷക പി ടി ചന്ദ്രലേഖയെയാണ് കമ്മീഷനായി നിയമിച്ചത്. ബുധനാഴ്ച വിഷു ദിനത്തിലാണ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നത്. വിഷു ദിനത്തിൽ നടക്കുന്ന കെട്ടുകാഴ്ച നിരീക്ഷിക്കാനാണ് അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തിയത്. കാഴ്ച കണ്ടത്തിലൂടെയുള്ള കെട്ടുകാഴ്ചകളുടെ വരവ് നിരീക്ഷിക്കണം.
സ്വകാര്യ വ്യക്തികൾക്ക് എന്തെങ്കിലും നാശനഷ്ടം വരുന്നുണ്ടോ എന്നും പരിശോധിക്കണം. ഹർജി 18 ന് വീണ്ടും പരിഗണിക്കും. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ആർ രവികുമാർ,ആർ രഞ്ജിത്ത്,എം അഭിലാഷ്,എസ് അജിത്ത് എന്നിവർ ഹാജരായി.
നവരശ്മി കെട്ടുകാഴ്ച സമതി ഭാരവാഹികളായ എം അജയകുമാർ,കെ ഓമനക്കുട്ടൻ, തെക്കൻസ് കെട്ടുകാഴ്‌ച സമിതി ഭാരവാഹികളായ എസ് അഭിജിത്, ഗോകുൽ രാജേഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
Key Words : Kettukazhcha festival

COMMENTS