Bollywood actor Bharat Kapoor passed away
മുംബൈ: ബോളിവുഡ് നടന്‍ ഭരത് കപൂര്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം മുംബൈയില്‍ നടന്നു. നാല് പതിറ്റാണ്ടോളം ഹിന്ദി സിനിമ - സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയാണ് ഭരത് കപൂര്‍.
നൂരി, റാം ബല്‍റാം, ലവ് സ്റ്റോറി, ബസാര്‍, ഖുദാ ഗവാ, മീനാക്ഷി: എ ടെയില്‍ ഓഫ് ത്രീ സിറ്റീസ് എന്നിവയാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. അമാനത്ത്, ഡാന്‍സ്, താരാ ചുനൗതി തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: Bharat Kapoor, Bollywood actor, Passed away


COMMENTS