യുദ്ധം പൂര്‍ത്തിയാകാന്‍ അധികസമയമെടുക്കില്ലെന്ന് ട്രംപ്, ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തതായും അവകാശവാദം

ദുബായ് : 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' പൂര്‍ത്തിയാകാന്‍ അധികസമയം എടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയില...


ദുബായ് : 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' പൂര്‍ത്തിയാകാന്‍ അധികസമയം എടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയില്‍ നടന്ന റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 

രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന യുദ്ധത്തിനിടയില്‍ പ്രതീക്ഷ നല്‍കുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. 'ഈ ദൗത്യം അവസാനിക്കുന്നതോടെ ലോകം കൂടുതല്‍ സുരക്ഷിതമാകും. ഇത് വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തിയാകും,' ട്രംപ് വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ ശേഖരം, ഡ്രോണുകള്‍, ആയുധ നിര്‍മ്മാണ ശാലകള്‍ എന്നിവ ഭൂരിഭാഗവും തകര്‍ത്തെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ 80 ശതമാനവും ഇതിനകം നശിപ്പിക്കപ്പെട്ടതായി ട്രംപ് അറിയിച്ചു. 'ഇറാന്‍ വലിയ ശക്തമായ രാജ്യമാണെന്നാണ് കരുതിയിരുന്നത്, എന്നാല്‍ നമ്മള്‍ അവരെ തകര്‍ത്തുതരിപ്പണമാക്കി,' അദ്ദേഹം കുറിച്ചു.

47 വര്‍ഷമായി ഇറാന്‍ ലോകത്തിന് ഭീഷണിയാണെന്നും, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകള്‍ വഴിയുള്ള ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ഇറാനാണെന്നും അദ്ദേഹം ആരോപിച്ചു.

ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയില്‍ കൊല്ലപ്പെട്ട ഏഴ് യുഎസ് സൈനികരുടെ കുടുംബങ്ങളെ ഡോവര്‍ എയര്‍ഫോഴ്‌സ് ബേസില്‍ സന്ദര്‍ശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. വിജയം ഉറപ്പാക്കാനാണ് ആ കുടുംബങ്ങള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന്റെ 'ഓപ്പറേഷന്‍ റോറിംഗ് ലയണുമായി' ചേര്‍ന്ന് ശത്രുവിനെ തകര്‍ക്കുകയാണെന്നും നെതന്യാഹുവുമായുള്ള കൂട്ടുകെട്ട് ശക്തമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ 46 കപ്പലുകള്‍ മൂന്നര ദിവസത്തിനുള്ളില്‍ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു.

ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ടെന്നും ഇറാന്റെ ഭീഷണിയെ പ്രതിരോധിക്കാന്‍ അവര്‍ സഹായിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

തങ്ങള്‍ ഇപ്പോള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ ആണവായുധം നിര്‍മ്മിക്കുമായിരുന്നെന്നും, ഇസ്രായേലിനെയും മിഡില്‍ ഈസ്റ്റിനെയും അവര്‍ ആക്രമിക്കുമായിരുന്നെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

Summary: US President Donald Trump stated that 'Operation Epic Fury' will not take much more time to complete. He was speaking at a conference of Republican members held in Florida.

His words offered hope amidst a war entering its second week. “The world will be a much safer place once this mission ends. It will be finished very quickly,” Trump clarified. He assured that the majority of Iran’s missile stocks, drones, and weapon manufacturing facilities have been destroyed.

Trump informed that 80% of Iran’s missile launchers have already been neutralized. “Iran was thought to be a very powerful country, but we have crushed them,” he noted.

He further alleged that Iran has been a threat to the world for 47 years and is the center of terrorist activities carried out through groups like Hamas and Hezbollah.

The President recalled his visit to Dover Air Force Base to meet the families of the seven US soldiers killed during Operation Epic Fury. He mentioned that those families urged him to ensure total victory.

Trump added that they are crushing the enemy in coordination with Israel's ‘Operation Roaring Lion’ and emphasized that the alliance with Netanyahu remains strong. He also claimed that 46 Iranian ships were destroyed within three and a half days.

Trump noted that countries like Qatar, Saudi Arabia, and the UAE are standing firmly with the United States and are helping to defend against the Iranian threat.


In his speech, Trump warned that if they had not intervened now, Iran would have manufactured a nuclear weapon within two weeks and would have attacked Israel and the rest of the Middle East.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,680,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7492,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17641,Kochi.,2,Latest News,3,lifestyle,316,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2506,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,949,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2381,
ltr
item
www.vyganews.com: യുദ്ധം പൂര്‍ത്തിയാകാന്‍ അധികസമയമെടുക്കില്ലെന്ന് ട്രംപ്, ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തതായും അവകാശവാദം
യുദ്ധം പൂര്‍ത്തിയാകാന്‍ അധികസമയമെടുക്കില്ലെന്ന് ട്രംപ്, ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തതായും അവകാശവാദം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAylXN09vdFGlaAdtiYy1bL5vKfs-zjDa09yRcD9MhKI-q5x2K6vs6LLfgpTmk5w5GzFCArn6nrSoRUvM8CY9v7ADBeAQwJWUWfEwXfdD83Bbrhlqjz1GvHDNJhdThTo-RZsTCJBtudyBqvvHcxnamXDMcwb06vsoAIqHDOFrSJgIe7NxITY_6vLAi0yY/s320/Truimp.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAylXN09vdFGlaAdtiYy1bL5vKfs-zjDa09yRcD9MhKI-q5x2K6vs6LLfgpTmk5w5GzFCArn6nrSoRUvM8CY9v7ADBeAQwJWUWfEwXfdD83Bbrhlqjz1GvHDNJhdThTo-RZsTCJBtudyBqvvHcxnamXDMcwb06vsoAIqHDOFrSJgIe7NxITY_6vLAi0yY/s72-c/Truimp.jpg
www.vyganews.com
https://www.vyganews.com/2026/03/war-will-not-take-much-longer-trump.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/war-will-not-take-much-longer-trump.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy