എന്‍ പ്രഭാകരന്‍ ഇറാനിലെ സംഘര്‍ഷം പാകിസ്ഥാനെ ഒരു ഊരാക്കുടുക്കില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. 2025 സെപ്റ്റംബറില്‍ സൗദി അറേബ്യയുമായി ഒപ്പിട്ട ക...
എന്‍ പ്രഭാകരന്‍
ഇറാനിലെ സംഘര്‍ഷം പാകിസ്ഥാനെ ഒരു ഊരാക്കുടുക്കില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. 2025 സെപ്റ്റംബറില്‍ സൗദി അറേബ്യയുമായി ഒപ്പിട്ട കരാറാണ് പാകിസ്ഥാനു തന്നെ വിനയായിരിക്കുന്നത്. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെയുള്ള ആക്രമണം രണ്ടുപേര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.
ഈ 'സ്ട്രാറ്റജിക് മ്യൂച്വല്‍ ഡിഫന്‍സ് എഗ്രിമെന്റ്' സംയുക്തമായ തിരിച്ചടിക്ക് വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റൊരു കൗതുകം ഏതാനും മാസം മുന്‍പ് ഇറാനെ ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍, ഇറാന്‍ പറഞ്ഞത് തങ്ങള്‍ക്കു പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയോട് തങ്ങള്‍ക്ക് സൗദിയുമായി പ്രതിരോധ കരാറുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. ഇത് സൗദിക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാനുള്ള ഒരു മുന്നറിയിപ്പായി കാണുന്നു. പക്ഷേ, ഇറാന്‍ ഇതു മുഖവിലയ്‌ക്കെടുക്കുന്നില്ല.
കരാര്‍ അവിടെ നില്ക്കട്ടെ, സൗദി അറേബ്യയുടെ മണ്ണ് തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പുവരുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കു താവളമൊരുക്കി യുദ്ധം നടത്തുന്ന സൗദിയെക്കുറിച്ചു പക്ഷേ, പാക് മന്ത്രിക്ക് ഒന്നും പറയാനില്ലായിരുന്നു.
ഈ കരാറിലൂടെ സൗദിക്ക് ആണവ സുരക്ഷ നല്കുമെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. കടക്കെണിയിലായ പാകിസ്താന് ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധ ഇടപാടുകളും സാമ്പത്തിക സഹായവും ഇതുവഴി കിട്ടുമെന്നാണ് പ്രതീക്ഷ.
![]() |
പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍, സൗദിയിലെ 25 ലക്ഷം പാകിസ്താനികളുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. 2025 സെപ്റ്റംബര്‍ 17നാണ് സൗദിയും പാകിസ്ഥാനും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം ഇരുരാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് കരാര്‍ പറയുന്നത്.
ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പാകിസ്ഥാന്‍ തങ്ങളുടെ ആണവ പ്രതിരോധ ശേഷി സൗദി അറേബ്യയ്ക്കും കൂടി ലഭ്യമാക്കിയേക്കാം എന്ന നിഗമനത്തിലാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഈ കരാറിനെ കണ്ടത്. ഇത് അന്താരാഷ്ട്ര ആണവ കരാറുകളുടെ ലംഘനമാകുമെന്ന് ചിലര്‍ പറയുന്നു.
പാകിസ്താനും സൗദിയും തമ്മിലുള്ള ഈ പുതിയ സൈനിക ബന്ധം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. പാകിസ്താന്റെ ആണവ ശക്തിക്ക് സൗദിയുടെ സാമ്പത്തിക പിന്‍ബലം ലഭിക്കുന്നത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് ഇന്ത്യ കരുതുന്നു.
സ്വന്തമായി ആണവായുധം നിര്‍മ്മിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ക്ഷണിച്ചുവരുത്താതെ തന്നെ, പാകിസ്താന്റെ ആണവശക്തിയിലൂടെ ഒരു സുരക്ഷാ കവചം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് സൗദി കരുതുന്നത്. എന്നാല്‍, പാകിസ്ഥാനിലിരിക്കുന്ന ആണവായുധം എങ്ങനെ സൗദിക്ക് സുരക്ഷ നല്കുമെന്നതില്‍ ആര്‍ക്കും ഒന്നും പറയാനുമില്ല.
പാകിസ്ഥാന്‍ തങ്ങളുടെ ആണവ പ്രതിരോധം മറ്റൊരു രാജ്യത്തേക്ക് വ്യാപിപ്പിക്കുന്നത് 'അന്താരാഷ്ട്ര ആണവ നിര്‍വ്യാപന കരാറിന്' വിരുദ്ധമാണെന്ന് ആണവകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.അഫ്ഗാനിസ്ഥാനുമായും ബലൂച് വിമതരുമായും പോരാടി നട്ടെല്ലൊടിഞ്ഞിരിക്കുന്ന പാക് സേനയ്ക്ക് ഇറാന്റെ അടി കൂടി താങ്ങാനുള്ള കരുത്തുണ്ടാകുമോ എന്നാണ് ലോകം ചോദിക്കുന്നത്. തത്കാലം ഇറാനെ ഒന്നു താക്കീതു ചെയ്യുന്നതുപോലെ അഭിനയിച്ച് പട്ടാളത്തലവന്‍ അസിം മുനീര്‍ മുഖം രക്ഷിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Summary: .The conflict in Iran has pushed Pakistan into a tight spot. The defense agreement signed with Saudi Arabia in September 2025 has now become a liability for Pakistan. According to the pact, an attack on either country will be considered an attack on both. This 'Strategic Mutual Defense Agreement' mandates a joint retaliation.
Interestingly, a few months ago, when Israel attacked Iran, Pakistan's Foreign Minister Ishaq Dar reportedly reminded his Iranian counterpart about this defense pact with Saudi Arabia. This was seen as a warning to prevent any potential Iranian strikes against Saudi territory. However, Iran does not seem to take this seriously.
Setting the pact aside, Iran has demanded that Pakistan ensure Saudi soil is not used for attacks against them. However, the Pakistani minister had nothing to say regarding Saudi Arabia providing bases to the United States to conduct military operations.




COMMENTS