KSU activists granted bail
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമിച്ചെന്ന കേസില്‍ കെ.എസ്.യു നേതാക്കള്‍ക്ക് ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് അഞ്ചു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരി 25 നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രിക്കു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
എന്നാല്‍ ഇവര്‍ ആരോഗ്യമന്ത്രിക്കു നേരെ വധശ്രമം നടത്തുകയായിരുന്നെന്നാണ് കേസ്. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടായെന്നും കേസിലുണ്ട്.
അതേസമയം മന്ത്രിയെ ഇവര്‍ ശാരീരികമായി ആക്രമിച്ചതിന്റെ യാതൊരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതേതുടര്‍ന്നാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പടെയുള്ള അഞ്ചു പ്രതികള്‍ക്കും ജാമ്യം ലഭിച്ചത്.
Keywords: Veena George, KSU, Bail, Railway station


COMMENTS