കൊച്ചി: വിവാദമായ മാസപ്പടിക്കേസിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് അനുകൂല ഉത്തരവ്. കേസിലെ നിർണ്ണായക തെളിവായ സിഎംആർഎൽ ഡയറിയുടെയും അനുബന്ധ...
കൊച്ചി: വിവാദമായ മാസപ്പടിക്കേസിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് അനുകൂല ഉത്തരവ്. കേസിലെ നിർണ്ണായക തെളിവായ സിഎംആർഎൽ ഡയറിയുടെയും അനുബന്ധ രേഖകളുടെയും പകർപ്പ് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഷോൺ ജോർജ് ഹർജി നൽകിയത്.
2019-ൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയുടെ പകർപ്പാണ് ഹർജിക്കാരന് നൽകേണ്ടത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതിന്റെ വിശദാംശങ്ങൾ ഈ ഡയറിയിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ, വിധി അനുകൂലമാണെങ്കിലും രേഖകൾ ഉടൻ കൈമാറാനാകില്ല. സെഷൻസ് കോടതിയുടെ ഈ നീക്കത്തിനെതിരെ സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, പകർപ്പ് കൈമാറുന്നത് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
ഹൈക്കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മാത്രമേ രേഖകൾ ലഭിക്കുന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ. തന്റെ ഭാഗം കേൾക്കാതെയാണ് കീഴ്ക്കോടതി ഉത്തരവിട്ടതെന്ന കമ്പനിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Key Words : Monthly payment case, Judgement , Shone George; Court , CMRL

COMMENTS