ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന് (LPG) ക്ഷാമമുണ്ടെന്ന പ്രചരണങ്ങളെത്തുടർന്ന് സിലിണ്ടറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന് (LPG) ക്ഷാമമുണ്ടെന്ന പ്രചരണങ്ങളെത്തുടർന്ന് സിലിണ്ടറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ. നിലവിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി പരത്തി അനാവശ്യമായി ബുക്കിംഗ് നടത്തരുതെന്നും വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ധനം പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
"നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. നഗരങ്ങളിലെ വാണിജ്യ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടുന്നുണ്ട്," മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങൾക്കായി എൽപിജി ഉപയോഗിക്കുന്നവർ പിഎൻജി (PNG) കണക്ഷനുകൾക്കായി പ്രാദേശിക വിതരണക്കാരെ സമീപിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
പ്രതിദിനം ശരാശരി 50 ലക്ഷം ബുക്കിംഗുകളാണ് നടക്കാറുള്ളത്. എന്നാൽ കഴിഞ്ഞ പന്ത്രണ്ടാം തീയതി ഇത് 75.7 ലക്ഷമായി ഉയർന്നു. വിതരണക്കാർക്ക് സ്റ്റോക്ക് ഇല്ലാത്ത അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.
ഇന്ത്യയുടെ വാർഷിക ശുദ്ധീകരണ ശേഷി 258 ദശലക്ഷം മെട്രിക് ടണ്ണാണെന്നും പെട്രോൾ, ഡീസൽ എന്നിവയുടെ ഉൽപ്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും അവർ വ്യക്തമാക്കി. എല്ലാ റിഫൈനറികളും 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിന് ക്രൂഡ് ഓയിൽ കരുതലുണ്ടെന്നും സിഎൻജി, പിഎൻജി വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകി.
Key Words : LPG Shortage, Central government, Iran War

COMMENTS