ലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ക്കും മുന്‍പ് അമേരിക്ക മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്, കപ്പലിന്റെ കമാന്‍ഡറും നാവികരും തമ്മില്‍ തര്‍ക്കം, രക്ഷപ്പെട്ടവര്‍ ലൈഫ് ബോട്ടില്‍ കടന്നവര്‍

ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നു രക്ഷപ്പെട്ട നാവികരെ ശ്രീലങ്കന്‍ നാവികസേന സഹായിക്കുന്നു അഭിനന്ദ് ന്യൂഡല്‍ഹി : ശ്രീലങ്കന്‍ തീരത്തിന് സമീപം അമേര...

ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നു രക്ഷപ്പെട്ട നാവികരെ ശ്രീലങ്കന്‍ നാവികസേന സഹായിക്കുന്നു

അഭിനന്ദ്

ന്യൂഡല്‍ഹി : ശ്രീലങ്കന്‍ തീരത്തിന് സമീപം അമേരിക്കന്‍ അന്തര്‍വാഹിനി തകര്‍ത്ത ഇറാന്റെ 'ഐറിസ് ദേന' എന്ന യുദ്ധക്കപ്പലിലെ ഒരു നാവികന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തന്റെ പിതാവിനെ വിളിച്ച് സംസാരിച്ചതായും, ആക്രമണത്തിന് മുമ്പ് അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ട്.

കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ സൈന്യം രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് നാവികന്‍ ദുരന്തത്തിനു കുറച്ചു മുന്‍പ് പിതാവിനെ വിളിച്ചു പറഞ്ഞത്. എന്നാല്‍ കപ്പല്‍ ഉപേക്ഷിക്കാന്‍ കമാന്‍ഡര്‍ അനുവദിച്ചില്ലെന്നും ഇതേച്ചൊല്ലി ജീവനക്കാരും കമാന്‍ഡറും തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് ആക്രമണം നടന്നതെന്നാണ് സൂചന. 

(ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല. തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താനായി അമേരിക്ക ചമച്ച വാര്‍ത്തയാണോ ഇതെന്നും വ്യക്തമല്ല.)

രക്ഷപ്പെട്ട 32 പേര്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെടാന്‍ സാധിച്ച നാവികരാണെന്നും ഒരു നാവികന്റെ പിതാവ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


മാര്‍ച്ച് 4ന് പുലര്‍ച്ചെയാണ് ശ്രീലങ്കയിലെ ഗാലെ തീരത്തുനിന്ന് ഏകദേശം 19 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വച്ച് അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ പ്രഹരമേറ്റ് ഐറിസ് ദേന തകര്‍ന്നത്. യുഎസ് നേവിയുടെ 'യുഎസ്എസ് ഷാര്‍ലറ്റ്' എന്ന ലോസ് ഏഞ്ചല്‍സ് ക്ലാസ് അന്തര്‍വാഹിനിയാണ് ആക്രമണം നടത്തിയത്. രണ്ട് 'മാര്‍ക്ക് 48' ടോര്‍പ്പിഡോകളാണ് പ്രയോഗിച്ചത്, അതില്‍ ഒന്ന് കപ്പലില്‍ നേരിട്ട് പതിക്കുകയായിരുന്നു.

കപ്പലിലുണ്ടായിരുന്ന ഏകദേശം 180 നാവികരില്‍ 87 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. വിശാഖപട്ടണത്ത് നടന്ന 'മിലന്‍ 2026' എന്ന അന്താരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു ഈ കപ്പല്‍.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രു കപ്പലിന് നേരെ അമേരിക്ക നടത്തുന്ന ആദ്യ ടോര്‍പ്പിഡോ ആക്രമണമാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞിരുന്നു.

തങ്ങളുടെ കപ്പലിനെ മുന്‍കൂര്‍ മുന്നറിയിപ്പില്ലാതെയാണ് ആക്രമിച്ചതെന്നും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇതിന് തിരിച്ചടിയായി പേര്‍ഷ്യന്‍ ഗള്‍ഫില്‍ വച്ച് ഇറാന്‍ ഒരു അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷപ്പെട്ടവരെ ശ്രീലങ്കയിലെ ഗാലെ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ഏഴ് പേര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളും പൊള്ളലുമാണ് ഉള്ളത്.

ഈ നാവികരെ ഇറാനിലേക്ക് തിരികെ അയക്കരുതെന്ന് അമേരിക്ക ശ്രീലങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് അറിയിച്ചു.

Summary: Emerging reports suggest that a sailor aboard the Iranian warship IRIS Dena—destroyed by a US submarine off the Sri Lankan coast—contacted his father moments before the attack, revealing that the US military had issued prior warnings.

According to the sailor's account, the US military issued two separate warnings to abandon the vessel. However, the ship's commander reportedly refused to allow an evacuation. This decision allegedly triggered a heated dispute between the crew and the commander shortly before the disaster. It is believed the attack was executed only after these warnings were ignored.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,637,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7420,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17295,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2478,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,371,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,883,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1171,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2224,
ltr
item
www.vyganews.com: ലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ക്കും മുന്‍പ് അമേരിക്ക മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്, കപ്പലിന്റെ കമാന്‍ഡറും നാവികരും തമ്മില്‍ തര്‍ക്കം, രക്ഷപ്പെട്ടവര്‍ ലൈഫ് ബോട്ടില്‍ കടന്നവര്‍
ലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ക്കും മുന്‍പ് അമേരിക്ക മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്, കപ്പലിന്റെ കമാന്‍ഡറും നാവികരും തമ്മില്‍ തര്‍ക്കം, രക്ഷപ്പെട്ടവര്‍ ലൈഫ് ബോട്ടില്‍ കടന്നവര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_t8i1LWi-Y1I-lls5fQAKs4aXajpI_4kla2DMfDRAi5Db671YWrd8w5BZdyQWTj_BP7nuQbbcW9nWnXy9AWt2n8aoTNcnOxYzlyvPggT22-tBG7nZ7QJ0E2nmYSDqRe_4SdmU6iUhkUH0XWzf6Hzhid1-9HDxl_hPSn3PuOnlbDzHWfdYvUQgVtO2uvo/w640-h384/Lankan%20Navy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_t8i1LWi-Y1I-lls5fQAKs4aXajpI_4kla2DMfDRAi5Db671YWrd8w5BZdyQWTj_BP7nuQbbcW9nWnXy9AWt2n8aoTNcnOxYzlyvPggT22-tBG7nZ7QJ0E2nmYSDqRe_4SdmU6iUhkUH0XWzf6Hzhid1-9HDxl_hPSn3PuOnlbDzHWfdYvUQgVtO2uvo/s72-w640-c-h384/Lankan%20Navy.jpg
www.vyganews.com
https://www.vyganews.com/2026/03/a-sailor-aboard-iranian-warship-iris.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/a-sailor-aboard-iranian-warship-iris.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy