ഐസിസി ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. അമേരിക്കയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്...
ഐസിസി ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. അമേരിക്കയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിനുള്ള അമേരിക്കന്‍ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
പത്ത് ഫോറും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ 84* (49) ഇന്നിംഗ്സ്. അവസാന ഓവറില്‍ മാത്രം 21 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. രണ്ട് വീതം ഫോറും സിക്സും ഈ ഓവറില്‍ താരം നേടി. നാല് വിക്കറ്റ് പിഴുത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.
Key Words : ICC T20 World Cup, Team India


COMMENTS