പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആ...
പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം സിനിമയുടെ നിർമാതാക്കൾ നേരത്തെ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്. ആരാകും ദീപികയ്ക്ക് പകരം സിനിമയിൽ എത്തുക എന്നതാണ് പ്രധാന വിഷയം.
ഇപ്പോഴിതാ ദീപികയ്ക്ക് പകരം ആ വേഷം സായി പല്ലവി അവതരിപ്പിക്കും എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ ഹിന്ദുസ്ഥാൻ ടൈംസിനോട് ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.'ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ, ദീപികയുടെ വേഷത്തിലേക്ക് സായി പല്ലവിയെ അവതരിപ്പിക്കാൻ നിർമ്മാതാക്കൾ നോക്കുന്നുണ്ട്. അവർ ആ വേഷത്തിന് അനുയോജ്യയാകുമെന്ന് കരുതുന്നു,' എന്നാണ് സിനിമയോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
Key Words : Deepika, Prabhas, Kalki 2898 AD, Sai Pallavi


COMMENTS