Rahul Mamkoottathil second case bail plea in court
തിരുവനന്തപുരം: രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബംഗളൂരുവില്‍ താമസിക്കുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം കേസന്വേഷിക്കാനായി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. അന്വേഷണസംഘം ഇതുവരെ യുവതിയുടെ മൊഴി എടുത്തിട്ടില്ല.
അതേസമയം ആദ്യ കേസ് എടുത്തപ്പോള്‍ തന്നെ ഒളിവിലായ രാഹുലിനെ ഇതുവരെ കണ്ടുപിടിക്കാന്‍ പൊലീസിനായിട്ടില്ല. ആദ്യ കേസില്‍ രാഹലിന്റെ അറസ്റ്റ് ഈ മാസം 15 വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയുമാണ്.
Keywords: Rahul Mamkoottathil, Second case, Bail, Court


COMMENTS