മലപ്പുറം : ചമ്രവട്ടത്ത് ഒരു ഇരുചക്രവാഹനം പുഴയിലേക്ക് മറിഞ്ഞ് ഒരു യുവാവ് മരിക്കുകകയും ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കു...
മലപ്പുറം : ചമ്രവട്ടത്ത് ഒരു ഇരുചക്രവാഹനം പുഴയിലേക്ക് മറിഞ്ഞ് ഒരു യുവാവ് മരിക്കുകകയും ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മൂന്ന് സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കാണ് വഴിതെറ്റി പുഴയിലേക്ക് മറിഞ്ഞത്.
വെളുപ്പിന് രണ്ടു 2മണിയോടെയാണ് അപകടമുണ്ടായത്. സുൽത്താൻ ബത്തേരി സ്വദേശിയ അജ്മലാണ് മരിച്ചത്. ലുലു , വൈഷ്ണവി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂർ റൂട്ടിലേക്ക് തിരിയുന്നതിന് പകരം ചമ്രവട്ടം കടവ് റോഡിലേക്ക് തിരിയുകയായിരുന്നു. പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയിൽ നിന്ന് വാഹനം പുഴയുടെ താഴ്ഭാഗത്തേക്ക് വീഴുകയും പുഴയോരത്തെ ഒരു മരത്തിൽ ഇടിക്കുകയും ചെയ്തു.


COMMENTS