ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ, ഇന്ത്യയോട് കൂടുതല്‍ ഇടയരുതെന്ന് പാക്ക് സര്‍ക്കാരിനോട് മുന...
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ, ഇന്ത്യയോട് കൂടുതല്‍ ഇടയരുതെന്ന് പാക്ക് സര്‍ക്കാരിനോട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്നും പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് സഹോദരന് കൂടിയായ നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് വിവരം.
ഞായറാഴ്ച വൈകിട്ട് ലഹോറില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നവാസ് ഷെരീഫ് നടത്തിയത്.
സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം മേഖലയില്‍ യുദ്ധ ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞെങ്കിലും ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങള്‍ അരുതെന്നാണ് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചത്.
Key Words: Nawaz Sharif, Pakistan Government, Pahalgam Terror Attack
COMMENTS