ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രൊജക്റ്റ് മാനേജര്‍, എന്‍ജിനീയര്‍...
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രൊജക്റ്റ് മാനേജര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. നിര്‍മാണ സ്ഥലം ഇടവേളകളില്‍ പരിശോധിക്കുന്നതില്‍ ഇവര്‍ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഉദ്യോഗസ്ഥര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലെന്നും മൊബൈല്‍ ഫോണിലൂടെയായിരുന്നു തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി.അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഇവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം മൂന്നിനായിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്.
COMMENTS