വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ശേഷം ശേഷം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രയേല്...
വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ശേഷം ശേഷം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
''പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് വൈകുന്നേരം യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി സംസാരിക്കുകയും ബന്ദികളുടെ മോചനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഡസന്‍ കണക്കിന് ബന്ദികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ സഹായിച്ചതിനും നന്ദി പറഞ്ഞു,'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ കുറിച്ചതിങ്ങനെ.
ഗാസയിലെ 15 മാസത്തെ യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഡസന്‍ കണക്കിന് ബന്ദികളുടെ മോചനത്തിനുള്ള വഴിയൊരുക്കുകയും ചെയ്യുന്ന കരാര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍ പ്രധാനമന്ത്രിയും പ്രഖ്യാപിച്ച
2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകളിലാണ് ബൈഡന്‍ സ്ഥാനം ഒഴിയുംമുമ്പേ വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തിയത്.
COMMENTS