കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് ച...
കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന എങ്ങനെ കിട്ടിയെന്നും ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. ദിലീപ് പൊലീസ് അകമ്പടിയില്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ ദിലീപിന് സന്നിധാനത്ത് നില്‍ക്കാന്‍ എങ്ങനെ അവസരം കിട്ടിയെന്നും കോടതി ചോദിച്ചു.
ദിലീപ് ഇന്നു പുലര്‍ച്ചെയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സംഭവത്തില്‍ ജീവനക്കാരോട് വിശദീകരണം തേടിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
Keywords: Sabarimala, High court, Dileep, VIP treatment
COMMENTS