Sabarimala temple opened ahead of Mandala- Makaravilak Mahotsavam. At four o'clock in the evening, when PN Mahesh Namboothiri opened the temple
ശബരിമല: മണ്ഡല- മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ശബരിമല നട തുറന്നു. വൈകുന്നേരം നാലു മണിക്ക് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചതോടെ കേരളമൊന്നാകെ ശരണവഴിയിലായി.
ഇന്നു പ്രത്യേക പൂജകള്‍ ഇല്ല. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റു. തന്ത്രിമാരായ കണ്ഠരര് രാജീവര്‍, കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.
നാളെ മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്. മകര വിളക്കു വരെ സന്നിധാനത്ത് തിരക്കിന്റെ നാളുകളായിരിക്കും. പതിനെട്ടാംപടിയില്‍ ഇക്കുറി പരിചിതരായ പൊലീസുകാര്‍ മാത്രമേ ഡ്യൂട്ടിക്കുണ്ടാവുകയുള്ളൂവെന്ന്
ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പമ്പയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകില്ലെന്നും തീര്‍ത്ഥാടകര്‍ക്ക് ഒരു വിഷമവും ഉണ്ടാകില്ലെന്നും വാസവന്‍ വ്യക്തമാക്കി.
ഇക്കുറി 18 മണിക്കൂര്‍ ദര്‍ശന സമയമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയുമാണ് ദര്‍ശന സമയം.
വെര്‍ച്വല്‍ ക്യൂവിലൂടെ ഒരു ദിവസം എഴുപതിനായിരം പേര്‍ക്കും തല്‍സമയ ബുക്കിങ്ങിലൂടെ പതിനായിരം പേര്‍ക്കും ദര്‍ശനം സാധ്യമാകും. വണ്ടിപ്പെരിയാര്‍, സത്രം, പമ്പ, എരുമേലി എന്നിവിടങ്ങളിലാണ് തല്‍സമയ ബുക്കിങ്ങിന് സൗകര്യം ഉള്ളത്.
മണ്ഡലകാലം പ്രമാണിച്ച് ഒന്‍പതു സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 89 സര്‍വീസുകള്‍ കേരളത്തിലേക്കും തിരിച്ചും നടത്തും.
Summary: Sabarimala temple opened ahead of Mandala- Makaravilak Mahotsavam. At four o'clock in the evening, when PN Mahesh Namboothiri opened the temple and lit the lamp. 70000 people can visit in a day through virtual queue and 10000 people can see through real time booking.
COMMENTS