തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. രാജ്യം നേരിടുന്ന പ്രശ്‌നം മതേതരത്വമാണെന്നും ആ മതേതരത്വം ഉ...
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. രാജ്യം നേരിടുന്ന പ്രശ്‌നം മതേതരത്വമാണെന്നും ആ മതേതരത്വം ഉയര്‍ത്തി പിടിക്കുന്ന സെക്യുലര്‍ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുക എന്നും അന്‍വര്‍ വ്യക്തമാത്തി. പുതിയ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ ജനങ്ങളോട് വിശദീകരിക്കമെന്നും നിലമ്പൂരിലെ വസതിയില്‍ നടത്തിയ വാര്‍ത്താ മ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേക സമ്മേളനം തന്നെ വിളിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി വേണം. ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ടെന്നും ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍ പറഞ്ഞു.
Key Words: PV Anwar, New Political Party
COMMENTS